❝അവന്‍ രണ്ട് ലോകകപ്പിലെങ്കിലും നയിക്കട്ടെ❞ ദിനേശ് കാര്‍ത്തികിനു പറയാനുള്ളത്.

പുതിയ ഇന്ത്യന്‍ കോച്ചായി രാഹുല്‍ ദ്രാവിഡിനെ നിയമിച്ചതോടെ ഇനി ഒരു ഉത്തരം കിട്ടാനാണ് ബാക്കിയുള്ളത്. കോഹ്ലിക്ക് ശേഷം ഇനിയാര് ?. ടി20 ലോകകപ്പിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വീരാട് കോഹ്ലിക്ക് പകരം ഒരു ക്യാപ്റ്റനെ കണ്ടെത്തേണ്ടിയിരിക്കുന്നു. നിരവധി താരങ്ങളുടെ പേരുകള്‍ ക്യാപ്റ്റന്‍ സ്ഥാനത്തിനായി കേള്‍ക്കുന്നുണ്ട്.

അതില്‍ തന്നെ ഏറ്റവും കൂടുതല്‍ സാധ്യതകള്‍ നിലവിലെ വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മക്കാണ്. മുംബൈ ഇന്ത്യന്‍സിനെ 5 ഐപിഎല്‍ കിരീടത്തിലേക്കും ഇന്ത്യയെ നയിചതിന്‍റെ പരിചയസമ്പത്തും രോഹിത് ശര്‍മ്മക്ക് അനുകൂലമാണ്. എന്നാല്‍ 34 വയസ്സുകാരനായ താരത്തെ ദീര്‍ഘ കാലത്തെ ഒപ്ഷനായി പരിഗണിക്കാന്‍ കഴിയില്ലാ. ഇപ്പോഴിതാ രോഹിത് ശര്‍മ്മയെ ക്യാപ്റ്റനാക്കണം എന്ന് അഭിപ്രായവുമായി എത്തിയിരിക്കുകയാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക്. രണ്ട് ലോകകപ്പില്‍ എങ്കിലും ഇന്ത്യയെ നയിക്കണം എന്നാണ് ദിനേശ് കാര്‍ത്തികിന്‍റെ ആവശ്യം.

❝ ഒന്നോ രണ്ടോ വർഷം മാത്രം ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ രോഹിത് ശർമ്മയെ ക്യാപ്റ്റനാക്കിയാൽ പോരാ, രണ്ട് ലോകകപ്പുകളിലെങ്കിലും അവൻ ഇന്ത്യൻ ടീമിനെ നയിക്കണം. ക്യാപ്റ്റനെന്ന നിലയിൽ രാജ്യത്തെ പ്രതിനിധീകരിക്കാനുള്ള അവസരവും ക്രെഡിറ്റും അവന് നൽകണം. ക്യാപ്റ്റനെന്ന നിലയിൽ തന്റെ കഴിവുകൾ പുറത്തെടുക്കാനുള്ള അവസരവും ഉറപ്പുവരുത്തണം ❞

റിഷഭ് പന്തിനെയോ കെ എൽ രാഹുലിനെ പോലെയോയുള്ള യുവതാരങ്ങളെ ക്യാപ്റ്റനാക്കുന്നതിനും മുൻപ് ക്യാപ്റ്റനാകാനുള്ള അവസരം നല്‍കണം എന്ന് ദിനേശ് കാര്‍ത്തിക് ആവശ്യപ്പെട്ടു. കെ എൽ രാഹുലിനെയാണോ പന്തിനെയാണോ വൈസ് ക്യാപ്റ്റനായി വേണ്ടതെന്നതിൽ രോഹിത് ശർമ്മയോടും അഭിപ്രായം തേടണമെന്നും ദിനേശ് കാർത്തിക് പറഞ്ഞു.