ഈ സീസണോടെ എല്ലാം മതിയാക്കും. വിരമിക്കാന്‍ ഒരുങ്ങി ഇന്ത്യന്‍ താരം.

rcb 2023

കരിയറിലെ അവസാന ഐപിഎല്‍ സീസണ്‍ കളിക്കാന്‍ ഒരുങ്ങി 39 കാരനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ താരം ദിനേശ് കാര്‍ത്തിക്ക്. ക്രിക്ക്ഇന്‍ഫോ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉടന്‍ തന്നെ രാജ്യന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെ പറ്റി തീരുമാനം എടുക്കും.

ഡല്‍ഹി ഡെയര്‍ഡെവിള്‍സിലൂടെ ഐപിഎല്‍ കരിയര്‍ ആരംഭിച്ച ദിനേശ് കാര്‍ത്തിക് എല്ലാ സീസണിലും ഭാഗമായിട്ടുണ്ട്. ഡല്‍ഹിയെക്കൂടാതെ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്, റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിലും കളിച്ചട്ടുണ്ട്.

Dinesh karthik ipl 2022

കഴിഞ്ഞ സീസണില്‍ ബാംഗ്ലൂരിനായി മികച്ച പ്രകടനം നടത്താന്‍ ദിനേശ് കാര്‍ത്തികിന് സാധിച്ചില്ലാ. 11 ശരാശരിയില്‍ 140 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഐപിഎല്‍ കരിയറില്‍ 132 സ്ട്രൈക്ക് റേറ്റില്‍ 4516 റണ്‍സ് നേടാന്‍ കാര്‍ത്തികിന് സാധിച്ചട്ടുണ്ട്.

ഐപിഎല്ലില്‍, വിക്കറ്റ് കീപ്പിങ്ങില്‍ ഏറ്റവും കൂടുതല്‍ ക്യാച്ചിനും (133) സ്റ്റംപിങ്ങിനും (36) ധോണിയുടെ പിന്നിലുള്ള താരമാണ് ദിനേശ് കാര്‍ത്തിക്. പുതിയ സീസണിലെ ബാംഗ്ലൂരിന്‍റെ ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയാണ്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top