തകര്‍പ്പന്‍ ഫിനിഷിങ്ങുമായി ദിനേശ് കാര്‍ത്തിക്. മുസ്തഫിസറിനു ഉറങ്ങാനാവത്ത രാത്രി

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് അടിച്ചെടുത്തത്. 92 ന് 5 എന്ന നിലയില്‍ നിന്നുമാണ് കൂറ്റന്‍ സ്കോറിലേക്ക് ബാംഗ്ലൂര്‍ എത്തിയത്. ആറാം വിക്കറ്റില്‍ ഷഹബാസ് അഹമ്മദും ദിനേശ് കാര്‍ത്തികും ചേര്‍ന്ന് 52 പന്തില്‍ 97 റണ്‍സാണ് കൂട്ടിചേര്‍ത്തത്.

സീസണില്‍ തകര്‍പ്പന്‍ ഫോം തുടരുന്ന ദിനേശ് കാര്‍ത്തികാണ് ഫിനിഷിങ്ങ് ജോലികള്‍ ചെയ്തത്. 34 പന്തില്‍ 5 വീതം ഫോറും സിക്സുമായി 66 റണ്‍സാണ് നേടിയത്. ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനാണ് ദിനേശ് കാര്‍ത്തികിന്‍റെ ബാറ്റിംഗ് ചൂടറിഞ്ഞത്. 18ാം ഓവര്‍ എറിയാനെത്തിയ താരത്തിന്‍റെ എല്ലാ പന്തും ബൗണ്ടറിയിലേക്ക് പോയി. ഓവറില്‍ 4 ഫോറും 2 സിക്സുമാണ് ദിനേശ് കാര്‍ത്തിക് നേടിയത്.

dk

സീസണില്‍ ബാംഗ്ലൂരിന്‍റെ ഫിനിഷിങ്ങ് ജോലികള്‍ ചെയ്യുന്നത് ദിനേശ് കാര്‍ത്തികാണ്. 32(14) 14(7) 44(23) 7(2) 34(14) 66(34) എന്നിങ്ങനെയാണ് കാര്‍ത്തികിന്‍റെ പ്രകടനങ്ങള്‍. 6 മത്സരങ്ങളില്‍ നിന്നായി 197 റണ്‍സുകള്‍. അതും പിറന്നത് 209 സ്ട്രൈക്ക് റേറ്റില്‍. കാര്‍ത്തികിന്‍റെ ബാറ്റില്‍ നിന്നും 18 ഫോറും 14 സിക്സും ഇതുവരെ പിറന്നു.

63854145 3760 4d13 9930 64bb6b5c8776

വരുന്ന ടി20 ലോകകപ്പില്‍ ഫിനിഷര്‍ സ്ഥാനത്തേക്കായി കാര്‍ത്തികിന്‍റെ പേരും ഉയരും. തകര്‍പ്പന്‍ പ്രകടനം തുടരുന്ന ദിനേശ് കാര്‍ത്തികിനു നേരെ സെലക്ടേഴ്സിനു കണ്ണടക്കാനാവില്ലാ. ഈ സീസണില്‍ ഡെത്ത് ഓവറില്‍ 238 സ്ട്രൈക്ക് റേറ്റിലാണ് ദിനേശ് കാര്‍ത്തിക് ഫിനിഷ് ചെയ്തത്.