6,4 – അവസാന ഓവറില്‍ തകര്‍പ്പന്‍ ഫിനിഷിങ്ങുമായി ദിനേശ് കാര്‍ത്തിക്

ഓസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് വിജയം. 8 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ 4 പന്ത് ബാക്കി നില്‍ക്കേയായിരുന്നു ഇന്ത്യയുടെ വിജയം.

അവസാന ഓവറില്‍ 9 റണ്‍സാണ് ഇന്ത്യക്ക് വേണ്ടിയിരുന്നത്. ക്രീസില്‍ നില്‍ക്കുന്നതാകട്ടെ ഒരു പന്തു പോലും നേരിടാത്ത ദിനേശ് കാര്‍ത്തിക്. എന്തുകൊണ്ടാണ് ദിനേശ് കാര്‍ത്തികിനു വീണ്ടും വീണ്ടും അവസരം നല്‍കുന്നതെന്ന് സീനിയര്‍ താരം കാണിച്ചു തന്നു.

ഡാനിയല്‍ സാംസ് എറിഞ്ഞ ആദ്യ പന്തില്‍ ഡീപ് സ്ക്വയര്‍ ലെഗില്‍ സിക്സടിച്ച ദിനേശ് കാര്‍ത്തിക്, രണ്ടാം പന്തില്‍ ഒരു മനോഹരമായ പുള്ളിലൂടെ ബൗണ്ടറി കണ്ടെത്തി ഇന്ത്യയെ വിജയിപ്പിച്ചു.

പരിക്കുകളൊന്നും കൂടാതെ കാണികള്‍ക്കായി മികച്ച മത്സരം കാഴ്ച്ചവച്ചതില്‍ ദിനേശ് കാര്‍ത്തിക് സന്തോഷം രേഖപ്പെടുത്തി.