ലോക ടീമിൽ ആ നാലുപേരും എന്തുതന്നെയായാലും വേണമായിരുന്നു; ദിലീപ് വെങ്സാർക്കർ

ഈ മാസം ഓസ്ട്രേലിയയിൽ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പിന് മുമ്പായി ഇന്ത്യക്ക് രണ്ട് സൂപ്പർ താരങ്ങളെ നഷ്ടമായി കഴിഞ്ഞു. പരിക്കുമൂലം സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും, ജസ്പ്രീത് ബുംറയും ആണ് ഇന്ത്യൻ ടീമിൽ നിന്നും പുറത്തായത്. ഇപ്പോൾ ഇതാ ഇന്ത്യൻ ടീമിൽ നാല് താരങ്ങൾ സ്ഥാനം അർഹിച്ചിരുന്നു എന്നു പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ നായകനും സെലക്ടറുമായ ദിലീപ് വെങ്ങ്സാർക്കർ.

പുറത്തിനേറ്റ ഗുരുതരമായ പരിക്കു മൂലം ആറുമാസമെങ്കിലും ബുംറക്ക് പുറത്തിരിക്കേണ്ടി വരും. പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരമാണ് ലോകകപ്പ് നഷ്ടമാകും എന്നു പറയുന്നത്, എന്നാൽ ഇതു സംബന്ധിച്ച് ബിസിസിഐ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. അതേസമയം കഴിഞ്ഞദിവസം ആരും തോക്കിൽ കയറി വെടിവയ്ക്കരുതെന്നും, ബുംറ ഇപ്പോഴും പദ്ധതികളുടെ ഭാഗമാണെന്നും പറഞ്ഞ് ബി.സി.സി.ഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി ആരാധകർക്ക് പ്രതീക്ഷ നൽകിയിരുന്നു.

images 5

ബുംറക്ക് പകരക്കാരനായി ഐപിഎൽ സെൻസേഷൻ ടീമിൽ എടുക്കണം എന്നാണ് മുൻ ഇന്ത്യൻ താരം പറയുന്നത്. ഏഷ്യാകപ്പിലെ ഇന്ത്യൻ ടീം സെലക്ഷനെതിരെ വെങ്സാർക്കർ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്താത്തതിന് ആയിരുന്നു അദ്ദേഹം വിമർശിച്ചത്. ദുബായിൽ ഫാസ്റ്റ് ബൗളർമാരെ ആവശ്യമായിരുന്നു എന്നും പിന്നെ എന്തുകൊണ്ടാണ് അവനെ ടീമിൽ ഉൾപ്പെടുത്താതിരുന്നത് എന്നും അദ്ദേഹം ചോദിച്ചിരുന്നു.

images 4






“ഔട്ട് ഓഫ് ദി ബോക്‌സായി ഞാന്‍ ചിന്തിക്കുകയല്ല. ഞാന്‍ ആയിരുന്നെങ്കില്‍ ഉമ്രാന്‍ മാലിക്കിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തുമായിരുന്നു. അവന്റെ മികച്ച വേഗതയാണ് ഇതിനു കാരണം. 150 കിമി വേഗതയില്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്നയാളാണ് മാലിക്ക്. അവനെ ഇപ്പോഴാണ് ടീമിലെടുക്കേണ്ടത്. 130 കിമി വേഗതയില്‍ ബൗള്‍ ചെയ്തു കൊണ്ടിരിക്കുന്ന താരമായി മാറിയാല്‍ മാലിക്കിനെ നിങ്ങള്‍ക്കു എടുക്കാന്‍ കഴിയില്ല.ശ്രേയസ് അയ്യര്‍ മികച്ച ഫോമിലായിരുന്നു. പക്ഷെ അവനും ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്ഥാനം നഷ്ടമായി. മുഹമ്മദ് ഷമി, ശുഭ്മാന്‍ ഗില്‍ എന്നിവരും ഇന്ത്യന്‍ ടീമില്‍ വേണ്ടിയിരുന്നവരാണ്. ഗില്ലിന്റെ പ്രകടനം എന്നെ ഏറെ ആകര്‍ഷിച്ചു.”- അദ്ദേഹം പറഞ്ഞു.

Previous articleടി20 പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ. സാധ്യത ഇലവന്‍ നോക്കാം
Next articleബുംറയുടെ പകരക്കാരനായി അവനെ ടീമിൽ എടുക്കണം; സാബ കരീം