“കുൽദീപേ, അവൻ ഇറങ്ങികളിക്കും, ഗൂഗ്ലി ഇട്ടോ “. ജൂറലിന്റെ നിർദ്ദേശം അനുസരിച്ച് കുൽദീപ്. അടുത്ത പന്തിൽ വിക്കറ്റ്.

ഇന്ത്യയുടെ ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ വീണ്ടും ഞെട്ടിച്ച് വിക്കറ്റ് കീപ്പർ ധ്രുവ് ജൂറൽ. മത്സരത്തിൽ ഇംഗ്ലണ്ടിന്റെ അപകടകാരിയായ ബാറ്റർ ഓലി പോപ്പിന്റെ വിക്കറ്റിലാണ് ജൂറൽ നിർണായകമായ പങ്കുവഹിച്ചത്. കൃത്യമായി തന്നെ സാഹചര്യം നിരീക്ഷിച്ച് പോപ്പിന്റെ തന്ത്രം ബോളർ കുൽദീവ് യാദവിന് പറഞ്ഞുകൊടുത്താണ് ജൂറൽ എല്ലാവരെയും ഞെട്ടിച്ചത്.

മത്സരത്തിൽ ഇംഗ്ലണ്ട് ഇന്നിങ്‌സിന്റെ 26ആം ഓവറിലെ മൂന്നാം പന്തിലാണ് ഓലി പോപ്പ് പുറത്തായത്. ഉച്ചഭക്ഷണത്തിനു മുൻപുള്ള അവസാന ഓവറിലാണ് സംഭവം അരങ്ങേറിയത്. മൈതാനത്ത് എത്തിയത് മുതൽ റൺസ് കണ്ടെത്താൻ പോപ്പ് ബുദ്ധിമുട്ടുന്നത് കാണുകയുണ്ടായി.

ശേഷം പോപ്പ് ക്രീസിന് പുറത്തേക്കിറങ്ങി ഷോട്ട് കളിക്കാനുള്ള സാധ്യത വളരെ കൂടുതലായിരുന്നു. ഇത് കൃത്യമായി ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറൽ മനസ്സിലാക്കുകയും, ബോളർ കുൽദീവ് യാദവിനോട് ഇക്കാര്യം പറയുകയും ചെയ്തു. “അവൻ ഉറപ്പായും ക്രീസിന് പുറത്തേക്കിറങ്ങും” എന്നാണ് ജൂറൽ കുൽദീപിനോട് പറഞ്ഞത്.

കുൽദീപ് ഇത് കൃത്യമായി കണക്കുകൂട്ടുകയും അടുത്ത പന്ത് ഒരു ഗൂഗ്ലിയായി എറിയുകയും ചെയ്തു. ഈ പന്തിൽ ധ്രുവ് ജൂറൽ വിചാരിച്ചത് പോലെ തന്നെ പോപ്പ് ക്രീസിന് പുറത്തേക്കിറങ്ങി. എന്നാൽ പന്തിന്റെ സ്പിൻ നിർണയിക്കാൻ സാധിക്കാതെ വന്ന പോപ്പിന് ബോളുമായി കോൺടാക്ട് ചെയ്യാൻ സാധിച്ചില്ല.

ശേഷം പന്ത് വിക്കറ്റ് കീപ്പർ ജുറലിന്റെ കൈകളിൽ എത്തുകയും, ജൂറൽ സ്റ്റമ്പ് ചെയ്യുകയുമാണ് ഉണ്ടായത്. ഇങ്ങനെ ഇന്ത്യയ്ക്ക് മത്സരത്തിൽ രണ്ടാം വിക്കറ്റ് ലഭിച്ചു. മത്സരത്തിന്റെ ആദ്യ ഇന്നിങ്സിൽ 24 പന്തുകൾ നേരിട്ട പോപ്പ് കേവലം 11 റൺസ് മാത്രമാണ് നേടിയത്. ഈ വിക്കറ്റിൽ പ്രധാന പങ്കുവഹിച്ച ജൂറലിന് അഭിനന്ദനങ്ങൾ എല്ലാ ദിശയിൽ നിന്നും എത്തുന്നുണ്ട്.

ജൂറലിന്റെ ഈ നിർദ്ദേശമാണ് വിക്കറ്റിൽ പ്രധാന കാരണമായത് എന്ന് ആരാധകരടക്കം പറയുന്നു. പോപ്പിന്റെ തന്ത്രങ്ങൾ കൃത്യമായി ജൂറൽ മനസ്സിലാക്കിയതിനാലാണ് ഇന്ത്യക്ക് ഇത്തരമൊരു വിക്കറ്റ് ലഭിച്ചത് എന്നാണ് എക്സ്പേർട്ടുകൾ അടക്കം വിലയിരുത്തുന്നത്.

മത്സരത്തിലേക്ക് കടന്നു വന്നാൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു തരക്കേടില്ലാത്ത തുടക്കം തന്നെയാണ് ഓപ്പണർമാർ ഇംഗ്ലണ്ടിന് നൽകിയത്. ആദ്യ സമയങ്ങളിൽ ഇന്ത്യൻ പേസർമാർ ഇംഗ്ലണ്ടിന് ഭീഷണി സൃഷ്ടിച്ചെങ്കിലും, ഇംഗ്ലണ്ട് അത് മറികടക്കുകയുണ്ടായി.

എന്നാൽ പിന്നീട് അശ്വിൻ ബോളിങ്‌ ക്രീസിൽ എത്തിയതോടെ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. ഗില്ലിന്റെ ഒരു അപാര ക്യച്ചിലൂടെ ഡക്കറ്റിന്റെ വിക്കറ്റാണ് ആദ്യം ഇംഗ്ലണ്ടിന് നഷ്ടമായത്. ശേഷമാണ് ഓലീ പോപ്പ് ഇപ്പോൾ കൂടാരം കയറിയിരിക്കുന്നത്.

Previous article“സൂപ്പർമാൻ ഗിൽ”🔥. പിന്നിലേക്കോടി ഡൈവ് ചെയ്ത് അത്ഭുതക്യാച്ച്. ഞെട്ടിത്തരിച്ച് സ്റ്റോക്സും കൂട്ടരും.
Next articleകുൽദീപ് – അശ്വിൻ ഷോയിൽ തകർന്നടിഞ്ഞ് ഇംഗ്ലണ്ട്. 218 റൺസിന് ഓൾഔട്ട്‌.