ഇന്ത്യൻ പ്രീമിയർ ലീഗിലെ പുതിയ ചാമ്പ്യൻ ടീമായി മാറിയിരിക്കുകയാണ് ഹാർദിക്ക് പാണ്ട്യ നായകനായ ഗുജറാത്ത്. കന്നി ഐപിൽ സീസണിൽ തന്നെ കിരീടം സ്വന്തമാക്കിയ ഗുജറാത്തിനെ നയിച്ച ഹാർദിക്ക് പാണ്ട്യ ക്യാപ്റ്റൻസിയും കയ്യടികൾ നേടിയപ്പോൾ തന്റെ ടി :20 അരങ്ങേറ്റത്തെ കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് ഇപ്പോൾ താരം. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ധോണിയുടെ കീഴിലാണ് ഹാർദിക്ക് പാണ്ട്യ തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് അരങ്ങേറ്റം അടക്കം നടത്തിയത്. തന്റെ ആദ്യത്തെ ടി :20 മത്സരത്തിൽ ധോണി നൽകിയ സപ്പോർട്ട് ഇന്നും താൻ ഓർക്കുന്നുണ്ടെന്ന് പറഞ്ഞ ഹാർദിക്ക്, ക്യാപ്റ്റൻ ധോണി തന്നെയാണ് ഏറ്റവും വലിയ പിന്തുണയായിട്ടുള്ളത് എന്നും അദ്ദേഹം വിശദമാക്കി.
നേരത്തെ ധോണിയുടെ ക്യാപ്റ്റൻസിക്ക് കീഴിൽ തന്നെയാണ് വിരാട് കോഹ്ലി, രോഹിത് ശർമ്മ, ജസ്‌പ്രീത് ബുംറ, രവീന്ദ്ര ജഡേജ, അശ്വിൻ എന്നിവർ അടക്കം അരങ്ങേറ്റം കുറിച്ചത്. തന്റെ അരങ്ങേറ്റ ടി :20യിലെ ആദ്യത്തെ ഓവറിൽ 21 റൺസാണ് ഹാർദിക്ക് പാണ്ട്യ വഴങ്ങിയത്. ഈ ഓവറിനു ശേഷം ശക്തമായി തിരികെ എത്തിയ താരം വിക്കറ്റുകൾ അടക്കം വീഴ്ത്തി. ഈ മത്സരത്തിലെ ഓർമകളാണ് ഹാർദിക്ക് ഇപ്പോൾ പങ്കുവെക്കുന്നത്.
“എനിക്ക് അരങ്ങേറ്റത്തിൽ വല്ലാത്തൊരു തുടക്കമാണ് ലഭിച്ചത്.ഞാൻ ഇപ്പോഴും ചിന്തിക്കും അരങ്ങേറ്റത്തിൽ ആദ്യത്തെ ഓവറിൽ 21 റൺസ് വഴങ്ങിയ ഏക ബൗളർ ഞാനായിരിക്കുമെന്ന് .തീർച്ചയായും ഞാൻ ചിന്തിച്ചത് അത് എന്റെ അവസാന ഓവർ എന്നാണ്.
എന്നാൽ ഞാൻ മഹേന്ദ്ര സിംഗ് ധോണിയെ പോലൊരു ക്യാപ്റ്റന്‍റെ കീഴിലാണ് അന്ന് കളിച്ചതെന്നത് തന്നെയാണ് ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹം എന്നിൽ ശേഷവും വിശ്വാസം അർപ്പിച്ചു. അതിനാൽ തന്നെ ഞാൻ ഇന്ന് ഈ നിലയിലേക്ക് എത്താനായി കാരണവും അദ്ദേഹം തന്നെ ” ഹാർദിക്ക് പാണ്ട്യ അഭിപ്രായം വിശദമാക്കി