ധോണി മെന്‍ററാകേണ്ട…ലോകകപ്പില്‍ കളിക്കുന്നതാണ് നല്ലത്.

ഐപിഎല്ലില്‍ പതിനാലാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് മുത്തമിട്ടു. ആവേശ പോരാട്ടത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ തോല്‍പ്പിച്ചാണ് ധോണിയും സംഘവും നാലാം ഐപിഎല്‍ കിരീടം നേടിയത്. ഐപിഎല്ലിനു ശേഷം ഇനി നടക്കാന്‍ പോകുന്നത് ഐസിസി ടി20 ലോകകപ്പാണ്.

ഇത്തവണ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കിരീടത്തിലേക്ക് നയിച്ച മഹേന്ദ്ര സിങ്ങ് ധോണിയാണ് ഇന്ത്യന്‍ ടീമിന്‍റെ മെന്‍ററായി എത്തുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഒരു പ്രതിഫലവും സ്വീകരിക്കാതെയാണ് ഇന്ത്യന്‍ ടീമിന്‍റെ മെന്‍ററായി സേവനം ചെയ്യുക.

ഐസിസി ട്രോഫികള്‍ നേടിയട്ടുള്ള ധോണിയുടെ സാന്നിധ്യം ടീമിനു ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചെന്നൈ സൂപ്പര്‍ കിരീടം നേടിയതിനു പിന്നാലെ വിത്യസ്തമായ അഭിപ്രായം പറയുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കള്‍ വോണ്‍. ഇന്ത്യന്‍ ടീം മെന്‍റര്‍ ടി20 ലോകകപ്പില്‍ കളിക്കുന്നതാവും നല്ലത് എന്നാണ് മൈക്കള്‍ വോണ്‍ ട്വീറ്റ് ചെയ്തു.

ക്യാപ്റ്റന്‍സി മികവില്‍ മികച്ചു നിന്നെങ്കിലും ബാറ്റിംഗില്‍ ശരാശരിയിലും താഴെയായിരുന്നു ധോണി. 16 മത്സരങ്ങളില്‍ 114 റണ്‍സ് മാത്രമാണ് ധോണിയുടെ സമ്പാദ്യം. ഡല്‍ഹിക്കെതിരെ നേടിയ 18 റണ്‍സാണ് എടുത്ത് പറയത്തക്ക മികച്ച പ്രകടനം.

Previous articleഅങ്ങനെ സഞ്ചുവിനും ഒരു അവാര്‍ഡ്. ഇത് അഭിമാന നേട്ടം.
Next articleഇങ്ങനെയൊരു അവസ്ഥയില്‍ നിന്നും കരകയറാന്‍ പ്രയാസമാണ്. ഇവരാണ് അതിനര്‍ഹര്‍