അങ്ങനെ സഞ്ചുവിനും ഒരു അവാര്‍ഡ്. ഇത് അഭിമാന നേട്ടം.

ക്രിക്കറ്റ് മത്സരങ്ങളില്‍ വിജയം മാത്രമാണ് ഏത് ടീമിന്‍റെയും ലക്ഷ്യം. എന്നാല്‍ വിജയത്തിനേക്കാളപ്പുറം മറ്റ് ചില കാര്യങ്ങള്‍ക്കും വില കല്‍പ്പിക്കാറുണ്ട്. അതുകൊണ്ടാണ് ക്രിക്കറ്റിനെ മാന്യമാര്‍മാരുടെ കളി എന്ന് വിശേഷിപ്പിക്കുന്നത്. ഇക്കാരണത്താല്‍ ഐപിഎല്ലിന്‍റെ ആദ്യ സീസണ്‍ മുതല്‍ ഫെയര്‍ പ്ലേ അവാര്‍ഡുകള്‍ ബിസിസിഐ നല്‍കി വരുന്നുണ്ട്.

2021 ഐപിഎല്‍ സീസണും ഫെയര്‍ പ്ലേ അവാര്‍ഡുണ്ടായിരുന്നു. ഇത്തവണ ഫെയര്‍ പ്ലേ അവാര്‍ഡ് ലഭിച്ചത് രാജസ്ഥാന്‍ റോയല്‍സിനാണ്. ഇതാദ്യമായി ക്യാപ്റ്റനായ ആദ്യ സീസണില്‍ തന്നെ ഫെയര്‍ പ്ലേ അവാര്‍ഡ് സ്വന്തമാക്കാന്‍ സഞ്ചു സാംസണിനു സാധിച്ചു. ഇത് രണ്ടാം തവണെയാണ് രാജസ്ഥാന്‍ റോയല്‍സ് ഫെയര്‍പ്ലേ അവാര്‍ഡ് കരസ്ഥമാക്കുന്നത്.

ഓരോ മത്സരത്തിലും 10 പോയിന്‍റിലാണ് ഫെയര്‍പ്ലേ പോയിന്‍റ് കണക്കാകുന്നത്. മത്സര സ്പിരിറ്റ് കാണിക്കുന്നതും, മത്സര നിയമങ്ങള്‍ അനുസരിക്കുന്നതും, അംപയര്‍മാരുടെ തീരുമാനങ്ങള്‍ സ്വീകരിക്കുന്നതും, എതിരാളികളെ ബഹുമാനിക്കുന്നതും കണക്കിലെടുത്താണ് പോയിന്‍റുകള്‍ തീരുമാനിക്കുക. തേര്‍ഡ് അംപയറോടൊപ്പം ഓണ്‍ ഫീല്‍ഡ് അംപയറുമാരാണ് ഫെയര്‍പ്ലേ പോയിന്‍റുകള്‍ ഇടുന്നത്.

ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ ഫെയര്‍ പ്ലേ അവാര്‍ഡ് നേടിയിരിക്കുന്നത് ചെന്നൈ സൂപ്പര്‍ കിംഗ്സാണ്. 6 തവണെയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ഈ അവാര്‍ഡ് സ്വന്തമാക്കിയത്. മുംബൈ ഇന്ത്യന്‍സും സണ്‍റൈസേഴ്സ് ഹൈദരബാദും രണ്ട് തവണ വീതം അവാര്‍ഡ് നേടി.

ഐപിഎല്‍ ഫെയര്‍ പ്ലേ അവാര്‍ഡ് ലിസ്റ്റ്

Season Winner
2008 CSK
2009 KXIP
2010 CSK
2011 CSK
2012 RR
2013 CSK
2014 CSK
2015 CSK
2016 SRH
2017 GL
2018 MI
2019 SRH
2020 MI
2021 RR