2021 ഐപിഎല്ലിനു ശേഷം ധോണി വിരമിക്കുമെന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ വരും സീസണില്‍ കൂടി താന്‍ ഉണ്ടാവും എന്നറിയിക്കുകയാണ് മഹേന്ദ്ര സിങ്ങ് ധോണി. ഇന്ത്യാ സിമിന്‍റിന്‍റെ 75ാം വാര്‍ഷിക ദിനത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിയിലാണ് ധോണി ഇക്കാര്യം അറിയിച്ചത്.
പരിപാടിയിലിടെ ഒരു ഡീലറുടെ ചോദ്യത്തിനാണ് ധോണി മറുപടി പറഞ്ഞത്. എന്തുകൊണ്ട് ഒരു ഫെയര്‍വെല്‍ മത്സരം കളിക്കാതെ വിരമിച്ചൂ എന്നായിരുന്നു ചോദ്യം. ” അന്ന് വിരമിക്കല്‍ പ്രഖ്യാപനം നടത്താന്‍ അതിലും മികച്ച ദിവസം ഉണ്ടായിരുന്നില്ലാ, ചെന്നൈയില്‍ ഞാന്‍ ഐപിഎല്‍ മത്സരം കളിക്കുമ്പോള്‍ ഫെയര്‍വെല്‍ മത്സരം ലഭിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ” ധോണി പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ധോണി ചെന്നൈക്കു വേണ്ടി കളിക്കും എന്നാണ് ഈ വാക്കുകളിലൂടെ അറിയിച്ചത്. 2020 ആഗസ്റ്റ് 15നാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.
40 കാരനായ ധോണി ഈ സീസണില്‍ മോശം പ്രകടനമാണ് കാഴ്ച്ചവക്കുന്നത്. ഈ സീസണില്‍ ഇതുവരെ 84 റണ്‍സ് മാത്രമാണ് നേടാനായത്. അടുത്ത സീസണില്‍ മെഗാലേലം നടക്കാനിരിക്കെ ധോണിയെ നിലനിര്‍ത്തുമോ എന്ന് കണ്ടറിയണം.
ഐപിഎലിന്‍റെ ചരിത്രത്തില്‍ എല്ലാ സീസണിലും ചെന്നൈയെ നയിച്ചത് മഹേന്ദ്ര സിങ്ങ് ധോണിയാണ്. മൂന്നു തവണ കിരീടത്തിലേക്ക് നയിച്ച ധോണിയെയാണ് 2018 ലേലത്തിനു മുന്നോടിയായി ചെന്നൈ സൂപ്പര്‍ കിംഗ്സ് ആദ്യം നിലനിര്‍ത്തിയത്.