ധോണിയേക്കാൾ വലിയ ക്രിക്കറ്റ്‌ താരം നിലവിലില്ല. തുറന്ന് പറഞ്ഞ് ഹർഭജൻ സിംഗ്.

dhoni finish ipl 2023

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വലിയ നാമങ്ങളിൽ ഒന്നാണ് മഹേന്ദ്ര സിംഗ് ധോണി. ഇന്ത്യക്കായും ചെന്നൈ സൂപ്പർ കിങ്സിനായും മറ്റാർക്കും തകർക്കാനാവാത്ത റെക്കോർഡുകളാണ് ധോണി സൃഷ്ടിച്ചിട്ടുള്ളത്. ധോണിയുടെ കീഴിൽ ചെന്നൈ സൂപ്പർ കിംഗ്സ് നാലുതവണ കിരീടം സ്വന്തമാക്കുകയും അഞ്ചുതവണ റണ്ണറപ്പാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല ഇന്ത്യക്കായി 2007ലെ ട്വന്റി20 ലോകകപ്പും 2011ലെ ഏകദിന ലോകകപ്പും 2013ലെ ചാമ്പ്യൻ ട്രോഫിയും ധോണി സ്വന്തമാക്കിയിരുന്നു. നിലവിൽ ഇന്ത്യയിൽ ധോണിയെക്കാൾ ആരാധകരുള്ള മറ്റൊരു താരമില്ല എന്നാണ് മുൻ ഇന്ത്യൻ താരം ഹർഭജൻ സിംഗ് ഇപ്പോൾ പറയുന്നത്.

ധോണിയുടെ കരിയറിലെ മികവുകളാണ് ഇതിന് കാരണമെന്നും ഹർഭജൻ പറയുന്നു. “ധോണി ഇന്ത്യയുടെ ഒരു പ്രധാന താരം തന്നെയാണ്. ഇന്ത്യയിൽ ധോണിയെക്കാൾ വലിയ ക്രിക്കറ്റ് താരം നിലവിലില്ല. ഒരുപക്ഷേ അദ്ദേഹത്തെക്കാൾ റൺസ് നേടാനോ, അദ്ദേഹത്തെക്കാൾ വിക്കറ്റുകൾ നേടാനോ മറ്റൊരു കളിക്കാരന് സാധിച്ചേക്കും. എന്നാൽ അദ്ദേഹത്തെക്കാൾ ആരാധകരെ സ്വന്തമാക്കാൻ ഇനി ആർക്കും സാധിക്കുമെന്ന് ഞാൻ കരുതുന്നില്ല.”- ഹർഭജൻ സിംഗ് പറയുന്നു.

dhoni vs rr ipl 2023

“ധോണി തന്റെ ആരാധകരെ എപ്പോഴും ഹൃദയത്തോട് ചേർത്താണ് പിടിക്കാറുള്ളത്.മാത്രമല്ല സഹതാരങ്ങളെയും ധോണി നന്നായി ബഹുമാനിക്കുന്നു. മറ്റുള്ളവരെ ഭ്രാന്തരാക്കുന്ന തരത്തിലുള്ള സ്നേഹങ്ങളും വികാരങ്ങളുമാണ് ധോണി നൽകാറുള്ളത്. കഴിഞ്ഞ 15 വർഷവും ധോണി ഇക്കാര്യത്തിൽ സ്വാർത്ഥത കാട്ടിയിട്ടില്ല. തന്റെ ഹൃദയത്തിൽ തന്നെ ആരാധകരെയും സഹതാരങ്ങളെയും കൊണ്ട് നടക്കാൻ ധോണിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴും അക്കാര്യത്തിൽ ധോണിയ്ക്ക് യാതൊരു മാറ്റവുമില്ല.”- ഹർഭജൻ സിംഗ് ചൂണ്ടിക്കാണിക്കുന്നു.

See also  കോഹ്ലിയുടെ റെക്കോർഡ് പഴങ്കഥയാക്കി ഗിൽ. ചരിത്രം മാറ്റി കുറിച്ച തകർപ്പൻ റെക്കോർഡ്.

നിലവിൽ 2023 ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെ വളരെ മികച്ച രീതിയിൽ തന്നെയാണ് ധോണി നയിക്കുന്നത്. ഇതുവരെ ടൂർണമെന്റിൽ 7 മത്സരങ്ങൾ കളിച്ച ചെന്നൈ 5 മത്സരങ്ങളിൽ വിജയം കണ്ടിട്ടുണ്ട്. ടീമിലെ പല സൂപ്പർതാരങ്ങളും പരിക്കു മൂലം മാറി നിൽക്കുമ്പോഴും വളരെ അത്ഭുതകരമായ രീതിയിൽ ചെന്നൈക്കായി വിജയം നേടിക്കൊടുക്കുകയാണ് ധോണി ഇപ്പോൾ. അതുകൊണ്ടുതന്നെ 2023 ഐപിഎല്ലിൽ ചെന്നൈ ജേതാക്കളാവാനുള്ള സാധ്യതയും വളരെയേറെയാണ്.

Scroll to Top