വീണ്ടും ഫിനിഷർ ധോണി ; സൂപ്പർ റെക്കോർഡും സ്വന്തം

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിലവിലെ ചാമ്പ്യൻ ടീമാണ് ചെന്നൈ സൂപ്പർ കിങ്‌സ്. എന്നാൽ പതിനഞ്ചാം സീസണിൽ ആദ്യത്തെ ജയം കൂടിയാണ് ചെന്നൈ ടീം ലക്ഷ്യമിടുന്നത്. ലക്ക്നൗവിന് എതിരായ മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ് ഇറങ്ങിയ ചെന്നൈക്ക് ലഭിച്ചത് ഗംഭീര ടോട്ടൽ. ബാറ്റ്‌സ്മന്മാർ എല്ലാം കളം നിറഞ്ഞപ്പോൾ മറ്റൊരു 200+ ടോട്ടലാണ് ചെന്നൈ ടീം കരസ്ഥമാക്കിയത്. തുടക്ക ഓവറുകളിൽ റോബിൻ ഉത്തപ്പ തുടക്കം കുറിച്ച ചെന്നൈ ടീം വെടിക്കെട്ട് ബാറ്റിംഗിന് പിന്നീട് തിരികൊളുത്തിയത് സീനിയർ താരമായ ധോണിയാണ്. അവസാന ഓവറുകളിൽ ഒരിക്കൽ കൂടി രക്ഷകനായി എത്തിയ ധോണി വെറും 6 ബോളിൽ നിന്നും 16 റൺസ്‌ നേടിയാണ് ചെന്നൈ സൂപ്പർ കിങ്‌സ് ടോട്ടൽ ഇരുന്നൂറ് കടത്തിയത്.

കഴിഞ്ഞ മത്സരത്തിൽ ഫിഫ്റ്റി അടിച്ച ധോണി ഇന്നത്തെ മത്സരത്തിൽ നേരിട്ട ആദ്യത്തെ ബോളിൽ സിക്സ് അടിച്ചാണ് തുടങ്ങിയത്.6 ബോളിൽ ഒരു സിക്സും രണ്ട് ഫോറും അടക്കം പായിച്ച ധോണി ചെന്നൈ ആരാധകരുടെ എല്ലാം ആവേശം ഇരട്ടിയാക്കി. എന്നാൽ ഇന്നത്തെ പ്രകടനത്തോടെ അപൂർവ്വമായ ചില റെക്കോർഡുകൾക്ക് കൂടി മഹേന്ദ്ര സിംഗ് ധോണി അവകാശിയായി.ഐപിൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ തന്നെ ആദ്യമായിട്ടാണ് ധോണി നേരിട്ട ആദ്യത്തെ ബോളിൽ സിക്സ് അടിക്കുന്നത്. കൂടാതെ ടി :20 ക്രിക്കറ്റിൽ 7000 റൺസ്‌ ക്ലബ്ബിലും ധോണി സ്ഥാനം നേടി.

image 12

ലക്ക്നൗ ടീമിന് എതിരെ 16 റൺസ്‌ നേടിയ ധോണിയുടെ ടി :20 ക്രിക്കറ്റിലെ ആകെ റൺസ്‌ നേട്ടം 7001 റൺസായി. ഈ നേട്ടത്തിലേക്ക് എത്തുന്ന ആറാമത്തെ മാത്രം ഇന്ത്യൻ താരമാണ് ധോണി. വിരാട് കോഹ്ലി, രോഹിത് ശർമ്മ, ശിഖർ ധവാൻ,റോബിൻ ഉത്തപ്പ, സുരേഷ് റെയ്ന എന്നിവരാണ് ധോണിക്ക് മുൻപായി ടി :20 ക്രിക്കറ്റിൽ 7000 റൺസ്‌ പിന്നിട്ടവർ.

Previous articleപഴയ ഉത്തപ്പ വന്നെടാ :സൂപ്പർ ഫിഫ്റ്റിയുമായി ഉത്തപ്പ
Next articleഎതിരാളികള്‍ പോലും അഭിനന്ദിച്ചു വിട്ട പ്രകടനം. ചെന്നൈക്ക് കരുത്ത് പകര്‍ന്ന് ശിവം ഡൂബെ