ഐപിൽ പതിനഞ്ചാം സീസണിൽ എല്ലാവരെയും ഞെട്ടിച്ചത് ഇന്ത്യൻ സ്റ്റാർ ആൾറൗണ്ടർ ഹാർദിക്ക് പാണ്ട്യയാണ്. പരിക്കും മോശം ഫിറ്റ്നസ് കാരണം ഇന്ത്യൻ ടീമിൽ നിന്നും തന്നെ പുറത്തായ താരം ഇക്കഴിഞ്ഞ ഐപിഎല്ലിൽ ഗുജറാത്തിന്റെ ക്യാപ്റ്റൻസി റോളിൽ കാഴ്ചവെച്ചത് ഗംഭീര പ്രകടനം.കന്നി സീസണിൽ തന്നെ ഗുജറാത്തിനെ ഐപിൽ കിരീടത്തിലേക്ക് നയിച്ച താരം നിലവിൽ ഇന്ത്യൻ ജേഴ്സിയിൽ പുറത്തെടുക്കുന്നത് മിന്നും ആൾറൗണ്ട് പ്രകടനം.
സൗത്താഫ്രിക്കക്ക് എതിരായ നാലാം ടി :20യിൽ അവസാന ഓവറുകളിൽ ഹാർദിക്ക് പാണ്ട്യയുടെ വെടിക്കെട്ട് ബാറ്റിംഗുമാണ് ഇന്ത്യൻ സ്കോർ 169ലേക്ക് എത്തിച്ചത്.കൂടാതെ അയർലാൻഡ് എതിരായ രണ്ട് മത്സര ടി :20യിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നതും ഹാർദിക്ക് തന്നെ.
ഇപ്പോൾ തന്റെ ഈ ഒരു മികച്ച തിരിച്ചുവരവിനെ കുറിച്ചു മനസ്സു തുറക്കുകയാണ് ഹാർദിക് പാണ്ട്യ.ഇതിഹാസ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയുടെ ചില വാക്കുകളും ഉപദേശവുമാണ് തന്റെ കരിയറിൽ വമ്പൻ മാറ്റത്തിന് കാരണമായി മാറിയതെന്നും ഹാർദിക്ക് പാണ്ട്യ ചൂണ്ടികാട്ടി.
“ഞാൻ എന്താണോ ഗുജറാത്ത് ടീമിനായി കാഴ്ചവെച്ചത് അതാണ് ഇന്ത്യൻ കുപ്പായത്തിലും ആവർത്തിക്കാൻ നോക്കുന്നത്.ഇന്ത്യൻ ടീം ക്യാപ്റ്റൻസി റോളിലേക്ക് എത്തുക സ്വപ്നതുല്യ നേട്ടമാണ്. എനിക്ക് ഓർമയുണ്ട്. മഹേന്ദ്ര സിങ് ധോണിയുടെ ഒരു ഉപദേശം എനിക്ക് കരിയറിൽ വളരെ അധികം മാറ്റം തന്നു.എന്റെ തുടക്ക സമയത്ത് എന്നോട് ഒരു കാര്യം ധോണി ഭായ് പറഞ്ഞ് തന്നു ” ഹാർദിക് പാണ്ട്യ വെളിപ്പെടുത്തി.
” എങ്ങനെ സമ്മർദ്ദങ്ങളെ നേരിടാമെന്നുള്ള ചോദ്യമാണ് ഞാൻ ധോണി ഭായിയോട് ചോദിച്ചത്. അദ്ദേഹം അതിന് വിശദമായ ഉത്തരം നൽകി.നിങ്ങൾ വ്യക്തിഗത സ്കോർ എത്രയെന്ന് ചിന്തിക്കാതെ കളിക്കുക. ടീമിന് എന്താണോ ആവശ്യം അത് നോക്കി കളിക്കുക. ഞാൻ ഇന്നും അതാണ് എന്റെ ക്രിക്കറ്റ് കരിയറിൽ അപ്ലൈ ചെയ്യുന്നത്.ഞാൻ ടീം സാഹചര്യം അനുസരിച്ചാണ് കളിക്കാൻ നോക്കാറുള്ളത് ” ഹാർദിക്ക് അഭിപ്രായം വിശദമാക്കി.