വീരാട് കോഹ്ലിയെ ധവാന്‍ മറികടന്നു. ലക്ഷ്യം 2023 ലോകകപ്പിലെ ഓപ്പണിംഗ് സ്ഥാനം

344398

സിംബാബ്‌വെക്കെതിരെയുള്ള ആദ്യ ഏകദിന മത്സരത്തില്‍ 10 വിക്കറ്റിന്‍റെ വിജയമാണ് ഇന്ത്യ നേടിയത്. ആതിഥേയര്‍ ഉയര്‍ത്തിയ 190 റണ്‍സ് വിജയലക്ഷ്യം 30.5 ഓവറില്‍ ഇന്ത്യ മറികടന്നു. ശിഖാര്‍ ധവാന്‍ 81 റണ്‍സ് നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്‍ 82 റണ്‍സ് നേടി ടോപ്പ് സ്കോററായി. നാലാം ഏകദിനത്തിലെ മൂന്നാം സെഞ്ചുറി കുട്ടുകെട്ടാണ് ഇരുവരും പടുത്തുയര്‍ത്തിയത്.

മത്സരത്തില്‍ ശിഖാര്‍ ധവാന്‍ 6500 ഏകദിന റണ്‍സ് പൂര്‍ത്തിയാക്കി. ഏകദിന കരിയറില്‍ ഓപ്പണറായി മാത്രം ഇറങ്ങിയട്ടുള്ള ശിഖാര്‍ ധവാന്‍ 153 ഇന്നിംഗ്സില്‍ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. ഓപ്പണിംഗില്‍ 15310 റണ്‍സുള്ള സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഒന്നാം സ്ഥാനത്ത്. 7240 റണ്ണുമായി നാലാമതുള്ള സേവാഗിന്‍റെ റെക്കോഡാണ് ധവാന്‍റെ മുന്‍പിലുള്ളത്. 9146 റണ്‍സുമായി ഗാംഗുലിയും 7409 റണ്‍സുമായി രോഹിത് ശര്‍മ്മയുമാണ് ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ സച്ചിന്‍റെ പുറകിലുള്ളത്.

FachtwdVQAESs3u

2023 ലോകകപ്പ് ഓപ്പണര്‍ സ്ഥാനമാണ് ധവാന്‍റെ ലക്ഷ്യം. മികച്ച ഫോമാണ് ധവാന്‍ തുടരുന്നത്. 2019 ലോകകപ്പിനു ശേഷം ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമായി ശിഖാര്‍ ധവാന്‍ മാറി. 52 ന് മുകളില്‍ ശരാശരിയില്‍ 1094 റണ്‍സാണ് ധവാന്‍ നേടിയത്. 1058 റണ്‍സുള്ള വീരാട് കോഹ്ലിയേയാണ് ധവാന്‍ മറികടന്നത്. കെ എല്‍ രാഹുല്‍ (930), ശ്രേയസ് അയ്യര്‍ (898), രോഹിത് ശര്‍മ (718) എന്നിവരാണ് ധവാന് പിന്നാലെയുള്ളത്.

FacZLUKXEAEp3XL

മികച്ച ഫോമിലാണെങ്കിലും ധവാന്‍റെ മെല്ലപ്പോക്ക് ടീമിനു ഭാരമാകും. ഈ മത്സരത്തില്‍ 113 പന്തില്‍ നിന്നായിരുന്നു ധവാന്‍റെ 81 റണ്‍സ്. സ്ട്രൈക്ക് റേറ്റ് 71 മാത്രം. അതേ സമയം ശുഭ്മാന്‍ ഗില്‍ ആകട്ടേ 72 പന്തില്‍ നിന്നുമാണ് 82 റണ്‍സ് നേടിയത്. നിലയുറപ്പിച്ച ശേഷം റണ്‍സുയര്‍ത്തുന്ന ശൈലിയാണ് അദ്ദേഹത്തിന്റേത്. വിക്കറ്റ് പോയാല്‍ ടീമിന് വലിയ ബാധ്യതയായി മാറും. അതുകൊണ്ട് തന്നെ ധവാന്റെ ബാറ്റിങ്ങ് ശൈലിയില്‍ രോഹിത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നു.

Previous articleഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ കടുത്ത മത്സരം. ആദ്യ മത്സരത്തിലെ കളിയിലെ താരം ദീപക്ക് ചഹര്‍ പറയുന്നു
Next articleനീര്‍ഭാഗ്യമായി ഡീന്‍ എല്‍ഗാറിന്‍റെ പുറത്താക്കല്‍. ഒന്നും ചെയ്യാന്‍ കഴിയാതെ സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍