ഏകദിന ഫോർമാറ്റിൽ തന്റെ ഫോം തുടര്‍ന്ന സീനിയര്‍ താരം ശിഖാര്‍ ധവാന്‍ കരിയറിലെ മറ്റൊരു അര്‍ദ്ധസെഞ്ചുറി നേടി. ശുഭ്മാന്‍ ഗില്ലിനൊപ്പം അപരാജിത കൂട്ടുകെട്ട് സൃഷ്ടിച്ച ധവാന്‍, ഇന്ത്യയെ അനായാസം വിജയലക്ഷ്യത്തില്‍ എത്തിച്ചു. 190 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ 30.5 ഓവറില്‍ ലക്ഷ്യം മറികടന്നു. രണ്ട് ഇന്ത്യന്‍ ഓപ്പണര്‍മാരും അര്‍ദ്ധസെഞ്ചുറി നേടി.
സിംബാബ്‌വെയ്‌ക്കെതിരെ ഇന്ത്യയെ മികച്ച വിജയത്തിലേക്ക് നയിച്ചതിന് ശേഷം മികച്ച പ്രകടനം നടത്തിയ സഹ ഓപ്പണറായ ഗില്ലിനെ, ധവാന്‍ അഭിനന്ദിച്ചു. സിംബാബ്‌വെ ബൗളർമാർക്കെതിരെ ഗില്ലായിരുന്നു ആക്രമണം അഴിച്ചു വിട്ടത്. 72 പന്തില്‍ 10 ഫോറും 1 സിക്സും സഹിതം 82 റണ്‍സാണ് നേടിയത്. ഏകദിന ഫോർമാറ്റിൽ സ്ഥിരത കാട്ടിയതിന് യുവതാരത്തെ പ്രശംസിക്കാനും സീനിയർ ബാറ്റർ ധവാൻ മറന്നില്ലാ.
ഏകദിന ഫോർമാറ്റിൽ ഗില്ലിനൊപ്പം ബാറ്റ് ചെയ്യുമ്പോൾ തനിക്ക് ഒരു ചെറുപ്പക്കാരനെപ്പോലെ തോന്നുന്നുവെന്ന് മത്സരശേഷം ബ്രോഡ്കാസ്റ്ററുമായുള്ള സംഭാഷണത്തിൽ ധവാൻ പറഞ്ഞു. “ഞാൻ യുവതാരത്തോടൊപ്പം (ഗിൽ) ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നു, ഞാനും ഒരു യുവതാരമായി തോന്നുന്നു. വെസ്റ്റ് ഇൻഡീസിൽ നിന്ന് ആരംഭിച്ച സ്ഥിരത ഞാൻ ആസ്വദിച്ചു,” ധവാൻ പറഞ്ഞു.
” ഞാന്‍ സെറ്റായി കഴിഞ്ഞാല്‍, പിന്നീട് ബോളര്‍മാരെ ആക്രമിക്കാന്‍ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. സ്‌ട്രൈക്കും റൊട്ടേറ്റ് ചെയ്ത് വേഗത്തിലാക്കാൻ ഞാൻ ആഗ്രഹിച്ചു. ഗില്ലുമായുള്ള എന്റെ താളം നന്നായിരുന്നു. അവൻ ബാറ്റ് ചെയ്യുന്ന രീതിയും ടൈമിങ്ങും കാണാൻ മനോഹരമാണ്. അവൻ അർധസെഞ്ചുറികൾ വലിയ അർധ സെഞ്ചുറികളാക്കി മാറ്റുന്നതിൽ സ്ഥിരത കാണിച്ചു,” ധവാൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തകർപ്പൻ തിരിച്ചുവരവ് നടത്തിയ ദീപക് ചാഹറിനെ ഇന്ത്യൻ ഓപ്പണർ അഭിനന്ദിച്ചു. “ഞങ്ങളുടെ ബൗളിംഗ് യൂണിറ്റ് നന്നായി ചെയ്തു, ദീപക് ചാഹർ പരിക്കിൽ നിന്ന് തിരിച്ചെത്തുന്നത് കാണാൻ സന്തോഷമുണ്ട്. മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. അദ്ദേഹത്തിനും ആത്മവിശ്വാസമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുണ്ട്,” ധവാൻ പറഞ്ഞു നിര്‍ത്തി.