ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ഏറ്റവും മനോഹര ബാറ്റിംഗ് പ്രകടങ്ങളിലൊന്ന് കാഴ്ചവെച്ച താരമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ഓപ്പണർ ദേവ്‌ദത്ത് പടിക്കൽ .ഐപിഎല്ലിലെ കന്നി സെഞ്ചുറി രാജസ്ഥാൻ റോയൽസ് എതിരായ മത്സരത്തിൽ നേടിയ ദേവ്‌ദത്ത് പടിക്കലിനെ പ്രശംസിച്ച് രാജസ്ഥാന്‍ റോയല്‍സ് ടീം ഡയറക്‌ടര്‍ കുമാര്‍ സംഗക്കാര.
” ഐപിഎല്ലിലെ തന്നെ ഏറ്റവും അസാധാരണമായ ഒരു ഇന്നിംഗ്‌സാണ് ദേവ്‌ദത്ത് പുറത്തെടുത്തത്. അവന്‍ നന്നായി ബാറ്റ് ചെയ്തു. തനിക്ക് അനായാസം കളിക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള ഷോട്ടുകളാണ് അവൻ ഞങ്ങൾക്ക് എതിരെ കളിച്ചത്.ദേവ്‌ദത്ത് ബാറ്റിംഗില്‍ ഏറെ പക്വത കാട്ടി. വിരാട് കോലിക്കൊപ്പമാണ് അദേഹം ബാറ്റ് ചെയ്യുന്നത് എന്നത് ശരിയാണ്. അതിനാൽ ഇരുവരും തമ്മില്‍ ഏറെ ആശയവിനിമയം നടന്നിട്ടുണ്ടാവും. എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന തരത്തില്‍ ഏറെ ചര്‍ച്ചകള്‍ ഇരുവരും നടത്തിയിട്ടുണ്ടാകും . അതും അവന്റെ ബാറ്റിങ്ങിനെ ഏറെ മത്സരത്തിൽ സാഹായിച്ചിട്ടുണ്ടാകും വളരെ പ്രശംസ പിടിച്ചുപറ്റുന്ന ഇന്നിംഗ്‌സായിരുന്നു .
എത്ര വാഴ്ത്തിയാലും മതിയാവാത്ത ബാറ്റിംഗ് പ്രകടനമാണ് അവൻ കാഴ്ചവെച്ചത് “മുൻ ശ്രീലങ്കൻ ഇതിഹാസ താരം വാചാലനായി .
ഐപിൽ ചരിത്രത്തിലെ ഒട്ടനവധി ബാറ്റിംഗ് റെക്കോർഡുകളും താരം സെഞ്ച്വറി പ്രകടനത്താൽ മറികടന്നു .
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ സെഞ്ചൂറിയനെന്ന റെക്കോര്‍ഡാണ് പടിക്കല്‍ സ്വന്തം പേരിലാക്കിയത്. 19 വയസും 253 ദിവസവും പ്രായമുള്ളപ്പോള്‍ ബാംഗ്ലൂരിനായി സെഞ്ചുറി നേടിയ മനീഷ് പാണ്ഡെയാണ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയന്‍. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെയാണ് മനീഷ് പാണ്ഡെ സെഞ്ച്വറി അടിച്ചത് .
ഇന്നലെ രാജസ്ഥാന്‍ റോയൽസ് എതിരായ മത്സരത്തിൽ സെഞ്ചുറി നേടിയപ്പോള്‍ പടിക്കലിന്‍റെ പ്രായം 20 വയസും 289 ദിവസവുമാണ് .