ഒടുവിൽ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന്റെ കുതിപ്പിന് അവസാനം . കർണടാകത്തിനതിരായ രണ്ടാം ക്വാർട്ടർ ഫൈനലിൽ കേരളം 80 റൺസിന്റെ പടുകൂറ്റൻ തോൽവി വഴങ്ങി .ആദ്യം ബാറ്റിംഗ് ചെയ്ത കർണാടക ടീം 3 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് എടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ 258 റൺസ് എടുക്കുവെ കേരളം ഓൾ ഔട്ടായി .
നേരത്തെ ടോസ് നേടിയ നായകൻ സച്ചിൻ ബേബി എതിരാളികളെ ബാറ്റിങ്ങിന് അയച്ചു .ഓപ്പണിങ്ങിൽ ആര്‍ സമര്‍ത്ഥ് (192), ദേവ്ദത്ത് പടിക്കല്‍ (101) എന്നിവരുടെ സെഞ്ചുറികളാണ് കൂറ്റന്‍ സ്‌കോര്‍ കർണാടക ടീമിന് സമ്മാനിച്ചത്.
ഇരുവരും ഓപ്പണിങ്ങിൽ 249 റൺസ് അടിച്ചെടുത്ത് കേരളത്തിനെ വെള്ളം കുടിപ്പിച്ചു .43-ാം ഓവറിലാണ് കര്‍ണാടകയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമാകുന്നത് .ദേവ്ദത്താണ് ആദ്യം പുറത്തായത്. പത്ത് ഫോറും രണ്ട് സിക്‌സും അടങ്ങുന്നതായിരുന്നു ദേവ്ദത്തിന്റെ ഇന്നിങ്‌സ്. ബേസിലിന്റെ പന്തില്‍ ബൗള്‍ഡാവുകയായിരുന്നു താരം . ദേവദത് വിജയ് ഹസാരെ ട്രോഫിയിൽ നേടുന്ന തുടർച്ചയായ നാലാം സെഞ്ച്വറി ആണിത് .പിന്നാലെ ക്രീസിലെത്തിയ മനീഷ് പാണ്ട്യ ടീമിന്റെ സ്കോറിങ്ങിന് വേഗം നൽകി .ശേഷം 48ാം ഓവറില്‍ ഇരട്ട സെഞ്ചുറിക്ക് എട്ട് റണ്‍സ് സമര്‍ത്ഥ് പുറത്തായി. മൂന്ന് സിക്‌സും 22 ഫോറും അടക്കമാണ് കര്‍ണാടക നായകൻ വെടിക്കെട്ട് ഇന്നിംഗ്സ് കാഴ്ചവെച്ചത് . പിന്നാലെ ക്രീസിലെത്തിയ കെ ഗൗതം ആദ്യ പന്തില്‍ മടങ്ങിയെങ്കിലും കര്‍ണാടക മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയിരുന്നു. മനീഷ് പാണ്ഡെ (20 പന്തില്‍ 34), കെ വി സിദ്ധാര്‍ത്ഥ് (4) പുറത്താവാതെ നിന്നു.
കര്‍ണാടക ടീമിന് നഷ്ടമായ മൂന്ന് വിക്കറ്റുകളും നേടിയത് എന്‍ പി ബേസിലാണ്. മറ്റാർക്കും വിക്കറ്റ് വീഴ്ത്തുവാൻ കഴിഞ്ഞില്ല .10 ഓവറും എറിഞ്ഞ എസ് ശ്രീശാന്ത് 73 റണ്‍സ് വിട്ടുകൊടുത്തു. ബേസില്‍ തമ്പി ഏഴ് ഓവറില്‍ 67 റണ്‍സ് വഴങ്ങി.മറുപടി ബാറ്റിങ്ങിൽ ഏറെ പ്രതീക്ഷകളോടെ ഇറങ്ങിയ കേരള ടീമിനെ ഞെട്ടിച്ച് ഫോമിലുള്ള ഉത്തപ്പ തുടക്കത്തിലേ മടങ്ങി .കേരള സ്‌കോര്‍ബോര്‍ഡില്‍ 15 റണ്‍സ് എത്തിയപ്പോഴെ കേരളത്തിന് മിന്നുന്ന ഫോമിലുള്ള ഓപ്പണര്‍ റോബിന്‍ ഉത്തപ്പയെയും(2) സഹ ഓപ്പണർ രോഹന്‍ കുന്നുമേലിനെയും(0) നഷ്ടമായി. റോണിത്തിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ റോബിൻ ഉത്തപ്പ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ സഞ്ജു സാംസണ് പകരം ടീമിലെത്തിയ രോഹന്‍ കുന്നുമ്മല്‍ റണ്‍സെടുക്കാതെ മടങ്ങി. റോണിത്തിന്‍റെ അടുത്ത ഓവറിലാണ് രോഹന്‍ മടങ്ങിയത്.മികച്ച സ്കോറിങ് ഷോട്ടുകളോടെ കളിച്ച വിഷ്ണു വിനോദിനെ (28) പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പര്‍ ശരത്തിന്‍റെ കൈകളിലെത്തിച്ചു. ഇതോടെ മുന്‍നിര താരങ്ങളുടെ തകര്‍ച്ച പൂര്‍ണമായി. ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കൊപ്പം(27) വത്സല്‍ ഗോവിന്ദ് കേരളത്തെ 100 കടത്തിയെങ്കിലും സച്ചിനെ മടക്കി ഗൗതം കേരളത്തെ തിരിച്ചടിച്ചു .
ശേഷം ക്രീസിലെത്തിയ മുഹമ്മദ് അസറുദ്ദീനുമൊത്ത് പിന്നീട് മികച്ച കൂട്ടുകെട്ടുണ്ടാക്കി വത്സല്‍ ഗോവിന്ദ് പ്രതീക്ഷ നല്‍കിയെങ്കിലും റോണിത് മോറെയുടെ പന്തില്‍ പ്രസിദ്ധ് കൃഷ്ണക്ക് ക്യാച്ച് നല്‍കി വത്സല്‍(92) കൂടി മടങ്ങിയതോടെ കേരളത്തിന്‍റെ പ്രതീക്ഷ അവസാനിച്ചു . അസറുദ്ദീനും(34 പന്തില്‍ 52), ജലജ് സക്സേനയും(24) നടത്തിയ ചെറുത്തുനില്‍പ്പിന് പരാജയഭാരം കുറക്കാനായി .കർണാടക ഉയർത്തിയ വലിയ സ്കോറിന് മുൻപിൽ 80 റൺസ് അകലെ ടീം ഓൾ ഔട്ടായി .ബൗളിങ്ങിൽ കര്‍ണാടകക്കായി റോണിത് മോറെ 36 റണ്‍സ് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ ശ്രേയസ് ഗോപാലും കെ ഗൗതമും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.