2025 ഐപിഎല്ലിലെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിന്റെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ചിട്ടും പൂർണമായ അവഗണന നേരിട്ട് മലയാളി താരം വിഗ്നേഷ് പുത്തൂർ. മത്സരത്തിൽ ബോൾ ചെയ്യാൻ ലഭിച്ച അവസരത്തിൽ മികവ് പുലർത്താൻ വിഗ്നേഷ് പുത്തൂരിന് സാധിച്ചിരുന്നു. എന്നാൽ കേവലം ഓരോവർ മാത്രമാണ് വിഗ്നേഷിന് മുംബൈ ഇന്ത്യൻസ് നൽകിയത്.
ഈ ഓവറിൽ നിർണായകമായ വിക്കറ്റ് സ്വന്തമാക്കിയിട്ടും മറ്റൊരു ഓവർ താരത്തിന് നൽകാൻ മുംബൈ നായകൻ ഹർദിക് പാണ്ഡ്യ തയ്യാറായില്ല. ബാംഗ്ലൂർ ടീമിന്റെ ബാറ്റിംഗ് അവസാനിക്കുന്നതിനു മുൻപേ വിഗ്നേഷ് പുത്തൂരിനെ മുംബൈ പിൻവലിക്കുകയും ഇമ്പാക്ട് സബായി രോഹിത് ശർമയെ മൈതാനത്തിറക്കുകയും ആണ് ചെയ്തത്.
മത്സരത്തിൽ ബാംഗ്ലൂരിനെതിരെ ഒമ്പതാമത്തെ ഓവയിരുന്നു വിഗ്നേഷിന് എറിയാനുള്ള അവസരം ലഭിച്ചത്. ഈ ഓവറിൽ അപകടകാരിയായ ദേവദത്ത് പഠിക്കലിന്റെ വിക്കറ്റ് സ്വന്തമാക്കാനും വിഗ്നേഷിന് സാധിച്ചു. മത്സരത്തിൽ 22 പന്തുകളിൽ 37 റൺസ് നേടി മുംബൈ ഇന്ത്യൻസിന് ഭീഷണി സൃഷ്ടിക്കുകയായിരുന്നു ദേവദത്ത് പഠിക്കൽ. ഈ സമയത്താണ് വിഗ്നേഷ് പുത്തൂർ പടിക്കലിനെ പുറത്താക്കിയത്. ഓവറിൽ 10 റൺസ് മാത്രം വിട്ടുനിൽകിയാണ് വിഘ്നേഷ് തന്റെ വിക്കറ്റ് സ്വന്തമാക്കിയത്. അതിനാൽ തന്നെ വിഗ്നേഷിന് മറ്റൊരു ഓവർ കൂടി മുംബൈ നൽകുമെന്നാണ് എല്ലാവരും കരുതിയത്.
ഓവറിൽ വിഗ്നേഷിന്റെ പന്തിൽ ഒരു സിക്സർ നേടാൻ ശ്രമിക്കുകയായിരുന്നു ദേവദത്ത് പടിക്കൽ. ഇത് മുൻകൂട്ടിയറിഞ്ഞ വിഗ്നേഷ് വളരെ പതിയെയാണ് പന്തറിഞ്ഞത്. അതിനാൽ തന്നെ ലോങ് ഓഫില്‍ ഉണ്ടായിരുന്ന വിൽ ജാക്സിന്റെ കയ്യിലേക്ക് പന്ത് എത്തുകയും നിർണായകമായ കോഹ്ലി- പടിക്കൽ കൂട്ടുകെട്ട് അവസാനിക്കുകയുമാണ് ചെയ്തത്. ഇരുവരും ചേർന്ന് മത്സരത്തിൽ 91 റൺസ് അടിച്ചു കൂട്ടിയിരുന്നു. ഈ സമയത്താണ് മലയാളി താരത്തിന്റെ നിർണായകമായ വിക്കറ്റ് നേട്ടം. പക്ഷേ ഇതിനുശേഷം താരത്തെ മുംബൈ പിൻവലിച്ചത് പലർക്കും അത്ഭുതമുണ്ടാക്കി.
അതേസമയം മുംബൈ നായകൻ ഹർദിക് പാണ്ഡ്യ, ട്രെൻഡ് ബോൾട്ട്, മിച്ചൽ സാന്റ്നർ എന്നിവർ മത്സരത്തിൽ ഒരുപാട് തല്ലു വാങ്ങി കൂട്ടി. ബോൾട്ട് മത്സരത്തിൽ നാലാവറിൽ 57 റൺസും പാണ്ട്യ 45 റൺസും സാന്റ്നർ 40 റൺസുമാണ് വഴങ്ങിയത്. പ്രധാന താരങ്ങൾ ഇത്രയും റൺസ് വഴങ്ങിയിട്ടും യുവതാരമായ വിഗ്നേശിന് പന്ത് നൽകാതിരുന്നത് എന്തുകൊണ്ടാണ് എന്ന സംശയം ഇപ്പോഴും എല്ലാവർക്കുമുണ്ട്.