വനിതാ പ്രീമിയർ ലീഗ് കിരീടം മുംബൈ ഇന്ത്യൻസിന്. ഡൽഹിയെ തകര്‍ത്ത് ജേതാക്കളായി.

വനിതാ പ്രീമിയർ ലീഗിന്റെ പ്രാഥമിക സീസണിൽ മുംബൈ ഇന്ത്യൻസ് ജേതാക്കൾ. ഡൽഹി ക്യാപിറ്റൽസിനെതിരായ ഫൈനൽ മത്സരത്തിൽ 7 വിക്കറ്റുകളുടെ തകർപ്പൻ വിജയമാണ് മുംബൈ സ്വന്തമാക്കിയത്. ഹെയ്‌ലി മാത്യൂസിന്റെയും ഇസ്സി വോങ്ങിന്റെയും ഉഗ്രൻ ബോളിംഗ് പ്രകടനവും, നാറ്റ് സിവറുടെ ബാറ്റിംഗ് പ്രകടനവുമായിരുന്നു മത്സരത്തിൽ മുംബൈയെ വിജയത്തിൽ എത്തിച്ചത്. പൂർണ്ണമായും മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിച്ച മുംബൈ ഡൽഹിയെ തൂത്തെറിയുക തന്നെയാണ് ഉണ്ടായത്.

നിർണായകമായ മത്സരത്തിൽ ടോസ് നേടിയ ഡൽഹി ക്യാപിറ്റൽസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ പതിവുപോലെ ഇന്നിങ്സിന്റെ തുടക്കത്തിൽ ആക്രമണം അഴിച്ചുവിടാൻ ഡൽഹി ക്യാപിറ്റൽസിന് സാധിക്കാതെ വന്നു. ഓപ്പണർ ഷഫാലി വർമ്മയെയും(11) അലീസ് ക്യാപ്സിയെയും(0) ജമീമ റോഡ്രിഗസിനെയും(9) തുടർച്ചയായി വീഴ്ത്തി ഈസി വോങ്ങ് മുംബൈക്ക് നല്ല തുടക്കം നൽകി. ശേഷം മറ്റൊരു ബാറ്റർക്കും സ്കോറിങ് റേറ്റ് ഉയർത്താൻ സാധിക്കാതെ വന്നത് ഡൽഹിയെ ബാധിക്കുകയായിരുന്നു. അങ്ങനെ ഡൽഹി 79ന് 9 എന്ന നിലയിൽ തകർന്ന് തരിപ്പണമായി. പക്ഷേ അവസാന വിക്കറ്റിൽ ശിഖാ പാണ്ടയും(27*) രാധാ യാദവും(27*) ചേർന്ന് ഡൽഹിയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരുകയായിരുന്നു. ഡൽഹിക്കായി അവസാന വിക്കറ്റിൽ 52 റൺസിന്റെ കൂട്ടുകെട്ടായിരുന്നു ഇരുവരും ചേർന്ന് കെട്ടിപ്പടുത്തത്. ഇതോടെ ഡൽഹി 131 എന്ന പൊരുതാൻ സാധിക്കുന്ന സ്കോറിലെത്തി.

dc final wpl 2023

മറുപടി ബാറ്റിങ്ങിൽ അത്ര മികച്ച തുടക്കമായിരുന്നില്ല മുംബൈ ഇന്ത്യൻസിനും ലഭിച്ചത്. യാഷ്ടിക ഭാട്ടിയയെയും(4) ഹെയിലി മാത്യൂസിനെയും(13) മുംബൈക്ക് തുടക്കത്തിൽ തന്നെ നഷ്ടമായി. പിന്നീട് സ്കോറിങ് ഉയർത്താനും മുംബൈ പരാജയപ്പെട്ടു. എന്നാൽ നായിക ഹർമൻപ്രീറ്റും നാറ്റ് സിവർ ബ്രെന്റും ക്രീസിലുറച്ചതോടെ മുംബൈ കുതിക്കാൻ തുടങ്ങി. 55 പന്തുകൾ നേരിട്ട സിവർ 60 റൺസാണ് മത്സരത്തിൽ നേടിയത്. ഹർമൻപ്രീറ്റ് 39 പന്തുകളിൽ 37 റൺസ് നേടി. ഇരുവരുടെയും മികവിൽ മത്സരത്തിൽ 7 വിക്കറ്റുകൾക്കായിരുന്നു മുംബൈ വിജയം കണ്ടത്

FsKYVbNakAMU ZA

ഇതോടെ വനിതാ പ്രീമിയർ ലീഗിന്റെ ചരിത്രത്തിൽ വലിയൊരു സ്ഥാനമാണ് മുംബൈ നിലനിർത്തിയിരിക്കുന്നത്. ടൂർണമെന്റിന്റെ ആദ്യ ദിവസങ്ങൾ മുതൽ മറ്റ് ടീമുകൾക്ക് മേൽ കൃത്യമായ ആധിപത്യം സ്ഥാപിക്കാൻ മുമ്പ് ടീമിനെ സാധിച്ചിരുന്നു. അതിനാൽതന്നെ വളരെ ആധികാരികമായ വിജയം തന്നെയാണ് ടൂർണ്ണമെന്റിൽ ഹർമൻപ്രീറ്റിന്റെ പട നേടിയിരിക്കുന്നത്.

Previous articleചരിത്രം. ട്വന്റി20യിൽ 258 റൺസ് ചേസ് ചെയ്ത് ദക്ഷിണാഫ്രിക്ക. അടിക്ക് തിരിച്ചടി.
Next articleബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപിച്ചു. സഞ്ചു സാംസണും ലിസ്റ്റില്‍