ഡൽഹിയുടെ തകര്‍പ്പന്‍ വെടിക്കെട്ട്. യു.പി വിറച്ചുവീണു.

വനിതാ പ്രീമിയർ ലീഗിൽ യുപി ടീമിനെതിരെ ഒരു ഉഗ്രൻ വിജയം സ്വന്തമാക്കി ഡൽഹിയുടെ പെൺപട. മത്സരത്തിൽ 42 റൺസിന്റെ വിജയമാണ് ഡൽഹി സ്വന്തമാക്കിയത്. മത്സരത്തിലൂടനീളം ഡൽഹിയുടെ ആധിപത്യം തന്നെയായിരുന്നു കാണാൻ സാധിച്ചത്. ആദ്യം ബാറ്റിംഗിൽ നായക ലാനിങ്ങിന്റെ മികവിൽ ഡൽഹി നിറഞ്ഞാടി. ശേഷം ഈ പ്രകടനം ബോളിങ്ങിലും ഫീൽഡിങ്ങിലും അവർ ആവർത്തിക്കുകയായിരുന്നു.

മത്സരത്തിൽ ടോസ് നേടിയ യുപി വാരിയേഴ്സ് ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തങ്ങളുടെ ആദ്യ മത്സരം പോലെ തന്നെ ഡൽഹി ടീം ഓപ്പണർമാർ അടിച്ചു തകർത്തു. ആദ്യ വിക്കറ്റിൽ 67 റൺസായിരുന്നു നായിക ലാനിങ്ങും ഷഫാലി വർമയും കൂട്ടിച്ചേർത്തത്. ലാനിങ് 42 പന്തുകളിൽ 70 റൺസ് നേടുകയുണ്ടായി. ഇന്നിംഗ്സിൽ 10 ബൗണ്ടറുകളും 3 സിക്സറുകളും ഉൾപ്പെട്ടു. മധ്യനിരയിൽ റോഡ്രിഗസും(34) ജോനാസനും(42) തകർത്തടി. അങ്ങനെ ഡൽഹി നിശ്ചിത 20 ഓവറുകളിൽ 211 എന്ന വമ്പൻ സ്കോറിൽ എത്തുകയായിരുന്നു.

FqofVQ6WcAYG mJ

മറുപടി ബാറ്റിംഗിൽ ഓപ്പണർ ഹീലി (24) യുപിക്കായി മികച്ച രീതിയിലാണ് തുടങ്ങിയത്. എന്നാൽ പിന്നീട് കൃത്യമായ ഇടവേളകളിൽ ഡൽഹി ബോളർമാർ വിക്കറ്റുകൾ കണ്ടെത്തി. അതോടെ യുപി തകരാൻ തുടങ്ങി. മധ്യനിരയിൽ ടാലിയ മഗ്രാത്തും ദേവിക വൈദ്യയും(23) യുപിക്കായി പിടിച്ചുനിന്നു. മഗ്രാത്ത് മത്സരത്തിൽ 50 പന്തുകളിൽ നിന്ന് 90 റൺസ് നേടുകയുണ്ടായി. എന്നാൽ ഡൽഹിയുടെ വമ്പൻ സ്കോറിന്റെ അടുത്തെത്താൻ യുപിക്ക് സാധിക്കാതെ വന്നു. മത്സരത്തിൽ 42 റൺസിനായിരുന്നു ഡൽഹി ടീം വിജയം കണ്ടത്.

FqofROXWIAAqM1c

ടൂർണമെന്റിലെ ഡൽഹിയുടെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ ശക്തരായ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഒരു തകർപ്പൻ വിജയം ഡൽഹി സ്വന്തമാക്കിയിരുന്നു. വെടിക്കെട്ട് തീർത്ത് നിറഞ്ഞാടിയ ബാറ്റിങ് നിരയാണ് ഇരുമത്സരങ്ങളിലും ഡൽഹിയ്ക്ക് വിജയം സമ്മാനിച്ചത്. വനിതാ പ്രീമിയർ ലീഗിൽ നാളെ ഗുജറാത്ത് ബാംഗ്ലൂരിനെ നേരിടും.

Previous articleവനിതാ ഐപിഎല്ലിലെ അത്ഭുതക്യാച്ച് പിറന്നു. അമ്പരപ്പെടുത്തി രാധാ യാദവ്.
Next article‘കോഹ്ലിയാണ്, അയാൾ തിരിച്ചുവരും’ വിരാട് കോഹ്ലിക്ക് വമ്പൻ പിന്തുണയുമായി ഓസീസ് മുൻ നായകൻ