ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിര്‍ത്തുക ഈ 4 താരങ്ങളെ. ഞെട്ടിപ്പിക്കുന്ന തീരുമാനങ്ങള്‍ നടത്തി മാനേജ്മെന്‍റ്.

അടുത്ത സീസണിനു മുന്നോടിയായുള്ള മെഗാലേലത്തിനു മുന്‍പ് ഐപിഎല്‍ ടീമുകള്‍ക്ക് പരമാവധി 4 താരങ്ങളെ നിലനിര്‍ത്താം. നവംമ്പര്‍ 30 വരെയാണ് ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്താനുള്ള അവസരം. ഇപ്പോഴിതാ 2021 സീസണിലെ പ്ലോയോഫില്‍ കടന്ന ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് ഏതൊക്കെ താരങ്ങളെയാണ് നിലനിര്‍ത്തുക എന്ന് തീരുമാനിച്ചു.

ക്യാപ്റ്റന്‍ റിഷഭ് പന്ത്, ഓപ്പണര്‍ പൃഥി ഷാ, ഓള്‍റൗണ്ടര്‍ ആക്ഷര്‍ പട്ടേല്‍, പേസ് ബോളര്‍ അന്‍റിച്ച് നോര്‍ക്കിയ എന്നിവരെയാണ് ഡല്‍ഹി ടീം നിലനിര്‍ത്തുക. ശിഖാര്‍ ധവാന്‍, ശ്രേയസ്സ് അയ്യര്‍, കാഗിസോ റബാഡ എന്നിവരെ പിന്തള്ളിയാണ് ഡല്‍ഹി നിലനിര്‍ത്തേണ്ട താരങ്ങളെ തിരഞ്ഞെടുത്ത്.

മുന്‍ ക്യാപ്റ്റന്‍ കൂടിയായ ശ്രേയസ്സ് അയ്യറിന്‍റെ വിടവാങ്ങലാണ് ഡല്‍ഹി ക്യാപിറ്റല്‍സിനു തിരിച്ചടിയാകുന്നത്. 2018 ഐപിഎല്ലിന്‍റെ പകുതിയില്‍ വച്ചാണ് ഗൗതം ഗംഭീറില്‍ നിന്നും ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്നത്. തൊട്ടടുത്ത സീസണ്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ തോളിനു പരിക്കേറ്റതോടെ ഐപിഎല്‍ സീസണ്‍ നഷ്ടമാവുകയും താത്കാലിക ക്യാപ്റ്റനായി റിഷഭ് പന്തിനെ നിയമിക്കുകയും ചെയ്തു. ആ സീസണ്‍ തന്നെ ശ്രേയസ്സ് അയ്യര്‍ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റന്‍ സ്ഥാനം റിഷഭ് പന്തിനു തന്നെയാണ് കൊടുത്തത്.

ശ്രേയസ്സ് അയ്യറിനു ക്യാപ്റ്റന്‍ ആവാന്‍ ആഗ്രഹം ഉള്ളതുകൊണ്ടാണ് ടീം വിടാന്‍ ആഗ്രഹിക്കുന്നത്. ലേലത്തിനു മുന്‍പ് ശ്രേയസ്സ് അയ്യറെ സ്വന്തമാക്കാന്‍ പുതിയ ടീമുകള്‍ക്ക് കഴിയും. എന്നാല്‍ അയ്യറിനു ലേലത്തിലൂടെ ടീമുകളില്‍ കയറാനാണ് ആഗ്രഹമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്. കൊല്‍ക്കത്താ, ബാംഗ്ലൂര്‍ ടീമുകള്‍ക്ക് ക്യാപ്റ്റനെ ആവശ്യമുള്ളതിനാല്‍ ലേലത്തില്‍ ഉയര്‍ന്ന തുക ലഭിക്കും.

റിഷഭ് പന്തിനെ നിലനിര്‍ത്തും എന്നുള്ളത് ഉറപ്പുള്ള കാര്യമായിരുന്നു. ഇക്കഴിഞ്ഞ സീസണിലെ തകര്‍പ്പന്‍ പ്രകടനവും പ്രായകുറവുമാണ് പൃഥി ഷായെ പരിഗണിക്കാനുള്ള പ്രധാന കാരണം. ഏറെ അപ്രതീക്ഷിതമായി തിരഞ്ഞെടുക്കപ്പെട്ട രണ്ട് പേര്‍ അന്‍റിച്ച് നോര്‍ക്കിയയും ആക്ഷര്‍ പട്ടേലുമാണ്.

Raada and Nortje

സഹ സൗത്താഫ്രിക്കന്‍ താരം കാഗിസോ റബാഡയുമായായിരുന്നു നോര്‍ക്കിയയുടെ മത്സരം. പവര്‍പ്ലേയിലെ വിക്കറ്റ് മികവും അവസാന ഓവറുകളില്‍ റണ്‍സ് വഴങ്ങാനുള്ള പിശുക്കുമാണ് നോര്‍ക്കിയയെ തിരഞ്ഞെടുക്കാന്‍ കാരണം. ആക്ഷര്‍ പട്ടേലിന്‍റെ ഓള്‍റൗണ്ടര്‍ മികവ് നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. പ്രത്യേകിച്ച് ബോള്‍ കൊണ്ട്. 2019 ല്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ എത്തിയ താരം 6.73 ഇക്കോണമിയില്‍ 34 വിക്കറ്റ് വീഴ്ത്തി.

30ാം തീയതിയാണ് എട്ടു ടീമുകള്‍ക്ക് താരങ്ങളെ നിലനിര്‍ത്തേണ്ട അവസാന തീയ്യതി. നിലനിര്‍ത്താത്ത താരങ്ങളില്‍ നിന്നും പുതിയ 2 ടീമുകള്‍ക്ക് പരമാവധി 3 താരങ്ങളെ തിരഞ്ഞെടുക്കാം. ടീമുകള്‍ക്ക് പരമാവധി 90 കോടി വരെ ചെലവഴിക്കാം. ഡല്‍ഹി ടീം നാല് താരങ്ങളെ നിലനിര്‍ത്തിയത് കാരണം 42 കോടി ഇതിനകം ചെലവഴിച്ച് കഴിഞ്ഞു. അതിനാല്‍ 48 കോടിയുമായാണ് ഡല്‍ഹി ക്യാപിറ്റല്‍സിനു ലേലത്തില്‍ പങ്കെടുക്കാനാവുകയുള്ളു.

Previous article4 വര്‍ഷമായി ശ്രേയസ്സ് അയ്യറുടെ പിതാവ് വാട്ട്സപ്പ് ഡി.പി മാറ്റിയട്ടില്ലാ. കാരണം ഇത്.
Next articleസഞ്ചു സാംസണ്‍ ക്യാപ്റ്റനായി തുടരും. വിദേശ താരങ്ങളുടെ കാര്യത്തില്‍ ആശയകുഴപ്പം