സഞ്ചു സാംസണ്‍ ക്യാപ്റ്റനായി തുടരും. വിദേശ താരങ്ങളുടെ കാര്യത്തില്‍ ആശയകുഴപ്പം

2022 ഐപിഎല്‍ സീസണിനു മുന്നോടിയായി നിലവിലെ ക്യാപ്റ്റന്‍ കൂടിയായ സഞ്ചു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ തുടരും. 14 കോടി രൂപക്കാണ് 27 കാരനായ താരം കരാറിലേര്‍പ്പെട്ടത്. നവംമ്പര്‍ 30 നാണ് താരങ്ങളെ നിലനിര്‍ത്തി പേരുകള്‍ കൊടുക്കേണ്ട അവസാന തീയതി.

ബാക്കിയുള്ള 3 സ്ഥാനത്തിനായി ജോസ് ബട്ട്ലര്‍, ജൊഫ്രാ ആര്‍ച്ചര്‍, ലിയാം ലിവിങ്ങ്സ്റ്റോണ്‍, ജയ്സ്വാള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. പരമാവധി രണ്ട് വിദേശ താരങ്ങളെയാണ് നിലനിര്‍ത്താന്‍ സാധിക്കുകയുള്ളു.

2018 ല്‍ 8 കോടി രൂപക്കാണ് സഞ്ചു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത്. കഴിഞ്ഞ വര്‍ഷം ക്യാപ്‌റ്റന്‍സി സ്ഥാനം ഏല്‍പ്പിച്ചെങ്കിലും പ്ലേയോഫില്‍ എത്താന്‍ സാധിച്ചിലാ. എങ്കിലും വ്യക്തിഗതമായി മികച്ച പ്രകനമാണ് മലയാളി താരം പുറത്തെടുത്തത്. 137 സ്ട്രൈക്ക് റേറ്റില്‍ 484 റണ്‍സാണ് സീസണില്‍ സ്വന്തമാക്കിയത്.

വിലയേറിയ താരങ്ങളായ ബെന്‍ സ്റ്റോക്ക്സ്, ജൊഫ്രാ ആര്‍ച്ചര്‍, ജോസ് ബട്ട്ലര്‍, ലിവിങ്ങ്സ്റ്റോണ്‍ എന്നിവരെ ലേലത്തില്‍ വിട്ട് തിരിച്ചുപിടിക്കാന്‍ വളരെയേറ പ്രയാസമാകും. അതിനാല്‍ തന്നെ ഇവരില്‍ രണ്ട് പേരെ രാജസ്ഥാന്‍ റോയല്‍സിനു നിലനിര്‍ത്തേണ്ടിവരും. പരിക്ക് കാരണം ജൊഫ്രാ ആര്‍ച്ചറിനും ബെന്‍ സ്റ്റോക്ക്സിനും ഈ സീസണ്‍ കളിക്കാന്‍ സാധിച്ചിരുന്നില്ലാ. ഇവരില്‍ ആര് എന്നത് വരും ദിവസങ്ങളില്‍ അറിയാം.