രോഹിതിന് വേണ്ടി ചരട് വലികളുമായി ഡൽഹി. നായകനാക്കാമെന്ന് വമ്പൻ ഓഫർ.

ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും മികച്ച നായകന്മാരിൽ ഒരാളാണ് രോഹിത് ശർമ. കഴിഞ്ഞ സീസണുകളിലൊക്കെയും മുംബൈ ഇന്ത്യൻസിനായി വളരെ മികച്ച പ്രകടനങ്ങൾ തന്നെയിരുന്നു രോഹിത് ശർമ കാഴ്ചവെച്ചത്. എന്നാൽ 2024 ഇന്ത്യൻ പ്രീമിയർ ലീഗിന് മുൻപായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ മുൻ താരമായ ഹർദിക് പാണ്ട്യയെ തിരികെ ടീമിൽ എത്തിക്കുകയുണ്ടായി.

ഇതിന് ശേഷം വലിയ മാറ്റങ്ങൾ തന്നെയാണ് ടീമിൽ വന്നിരിക്കുന്നത്. രോഹിത് ശർമയെ മുംബൈ ഇന്ത്യൻസ് നായക സ്ഥാനത്തുനിന്ന് മാറ്റുകയും, പകരം ഹർദിക് പാണ്ട്യയെ അവരോധിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ രോഹിത് ശർമയെ ഡൽഹി ക്യാപിറ്റൽസ് തങ്ങളുടെ ടീമിലെത്തിക്കാൻ ശ്രമം നടത്തി എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.

മുംബൈ ഇന്ത്യൻസിനായി 11 വർഷം നായകനായി തുടർന്ന താരമാണ് രോഹിത് ശർമ. മുംബൈയെ അഞ്ച് തവണ കിരീടം ചൂടിക്കാനും രോഹീത്തിന് സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, എന്തുകൊണ്ടാണ് രോഹിത്തിനെ മുംബൈ നായക സ്ഥാനത്തു നിന്നും മാറ്റിയത് എന്ന ചോദ്യം അവശേഷിക്കുകയാണ്. ഈ സമയത്താണ് രോഹിത്തിനെ തങ്ങളുടെ ടീമിലെത്തിക്കാൻ മറ്റു ഫ്രാഞ്ചൈസികൾ ശ്രമം നടത്തുന്നത്. സ്പോർട്സ് ടുഡേയുടെ റിപ്പോർട്ട് പ്രകാരം ഡൽഹി ക്യാപിറ്റൽസ് ടീം രോഹിത്തിനെ തങ്ങളുടെ ടീമിലെത്തിക്കാൻ കഠിനപ്രയത്നം തന്നെ നടത്തിയിരുന്നു. എന്നാൽ മുംബൈ ഇന്ത്യൻസ് ടീം രോഹിത്തിനെ വിട്ടു നൽകാൻ മടി കാട്ടുകയായിരുന്നു.

2024 ഇന്ത്യൻ പ്രീമിയർ ലീഗ് സീസണിൽ ഡൽഹി ക്യാപിറ്റൽസിന് ഒരു വെറ്ററൻ നായകനെ ആവശ്യമാണ്. ഈ സാഹചര്യത്തിലാണ് ഡൽഹി രോഹിത്തിനായി ചരട് വലികൾ നടത്തിയത്. ഡൽഹിയുടെ പ്രധാന നായകനായ റിഷഭ് പന്ത് ഈ സീസണിൽ കളിക്കും എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇമ്പാക്ട് പ്ലെയറായി മാത്രമാണ് പന്ത് കളിക്കുന്നത്. ഈ സാഹചര്യത്തിൽ മറ്റൊരു പരിചയ സമ്പന്നനായ നായകൻ ടീമിലേക്ക് ആവശ്യമാണ് എന്ന് ഡൽഹി മുൻപ് പറയുകയുണ്ടായി. ശേഷമാണ് രോഹിത്തിനെ വിട്ടു കിട്ടാൻ ഡൽഹി ശ്രമം നടത്തിയത്. എന്നാൽ മുംബൈ ഇന്ത്യൻസ് ഈ ഓഫർ നിരസിക്കുകയാണ് ചെയ്തത്.

മുൻപും തങ്ങളുടെ താരങ്ങളെ മറ്റു ടീമുകൾക്ക് വിട്ടു നൽകാൻ മുംബൈ മടി കാട്ടിയിരുന്നു. എന്നിരുന്നാലും ഇത്തവണത്തെ ട്രേഡിലൂടെ ക്യാമറോൺ ഗ്രീനിനെ മുംബൈ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വിട്ടു നൽകുകയുണ്ടായി. എന്നാൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ഈ ശ്രമം മുംബൈ പൂർണ്ണമായും നിരസിച്ചു. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ലേലത്തിന് കേവലം ദിവസങ്ങൾ മാത്രം ശേഷിക്കുമ്പോൾ ഒരുപാട് അവ്യക്തമായ വാർത്തകൾ രോഹിത്തിന്റെ ഭാവിയെ സംബന്ധിച്ച് പുറത്തു വരുന്നുണ്ട്. എന്നിരുന്നാലും ഇത്തവണ വളരെ ശക്തമായ ഒരു ടീം തന്നെയാണ് മുംബൈ ഇന്ത്യൻസ്.

Previous articleട്വന്റി20 ലോകകപ്പിലും ഇന്ത്യ രോഹിതിനെ നായകനാക്കില്ല. മാറ്റങ്ങളുടെ സൂചന നൽകി സഞ്ജയ്‌ മഞ്ജരേക്കർ.
Next articleരോഹിത് ശർമ ചെന്നൈ ടീമിലേക്ക്?? വലിയ സൂചന പങ്കുവയ്ച്ച് മുൻ ചെന്നൈ താരം.