പന്തിന്റെ അഭാവത്തിൽ ഡൽഹിയെ ആര് നയിക്കും? സാധ്യത കൂടുതൽ വാർണർക്ക്!

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയാണ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷബ് പന്ത്. ഇതോടെ താരത്തിന് ഇന്ത്യയുടെ പരമ്പരകൾ ഉൾപ്പെടെ ഐപിഎല്ലും നഷ്ടമാകും എന്ന് ഉറപ്പായി കഴിഞ്ഞു. ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ നായകനാണ് പന്ത്.


പന്തിന്റെ അഭാവത്തിൽ ആരായിരിക്കും ഡൽഹിയെ നയിക്കുക എന്ന ചോദ്യവും ഉയർന്നു. ഏറ്റവും കൂടുതൽ സാധ്യത കല്പിക്കുന്നത് ഡേവിഡ് വാർണർക്കാണ്. ആറു മാസം വരെ സമയം പന്തിന് പരിക്കിൽ നിന്നും മുക്തനായി കളത്തിലേക്ക് തിരികെ എത്താൻ വേണ്ടി വരും. ഇതിനിടയിലാണ് ഐപിഎൽ അരങ്ങേറുന്നത്.

images 2023 01 02T121544.660

അതുകൊണ്ടു തന്നെ ഡൽഹിക്ക് പുതിയ നായകനെ കണ്ടത്തേണ്ടി വരും. സൺറൈസേഴ്സ് ഹൈദരാബാദ് 2016ൽ ഐപിഎൽ കിരീടം നേടുമ്പോൾ അന്ന് ടീമിനെ നയിച്ചത് ഡേവിഡ് വാർണർ ആയിരുന്നു. ഡൽഹി നിരയിലെ മറ്റൊരു സീനിയർ താരം മനീഷ് പാണ്ഡെയാണ്. എന്നാൽ താരത്തിനെ നായകനാക്കാൻ ഉള്ള സാധ്യത വളരെയധികം കുറവാണ്.

images 2023 01 02T121551.702

എന്നാൽ പന്തിന് പകരം മറ്റൊരു യുവതാരത്തെ നായകനാക്കാൻ ഡൽഹി തീരുമാനിച്ചാൽ ആ നറുക്ക് വീഴുക പൃഥ്വി ഷാക്ക് ആയിരിക്കും. ഐ. പി. എല്ലിന് മുൻപ് വരുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയും പന്തിന് നഷ്ടമാകും. പരമ്പരയിൽ പന്തിന്റെ അഭാവം ഇന്ത്യക്ക് വലിയ തിരിച്ചടി ആയിരിക്കും എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ല.

Previous articleവിവാദം ഒടുങ്ങാത്ത ബിഗ് ബാഷിലെ ക്യാച്ച്; പന്ത് ബൗണ്ടറി ലൈൻ കടന്നിട്ടും ഔട്ട് നൽകിയത് വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നു
Next articleഅടുത്ത സീസണിൽ ഇവാനെ നിലനിർത്തുന്നത് പ്രയാസമാകും, എന്നാലും അതിന് വേണ്ടതെല്ലാം ക്ലബ്ബ് ചെയ്യും; ബ്ലാസ്റ്റേഴ്സ് പരിശീലകൻ