പുതിയ ഐപിഎൽ സീസണിൽ പുതിയ നായകനൊപ്പം ഡൽഹി ക്യാപിറ്റൽസ്.

ഇത്തവണത്തെ ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ ഓസ്ട്രേലിയൻ സൂപ്പർ താരം ഡേവിഡ് വാർണർ നയിക്കും. കഴിഞ്ഞ സീസണിൽ ഡൽഹിയെ നയിച്ചിരുന്ന പന്ത് ഈ സീസണിൽ കളിക്കാൻ ഇല്ലാത്തതുകൊണ്ടാണ് ഡേവിഡ് വാർണറെ നായകനാക്കുവാൻ ടീം മാനേജ്മെൻ്റ് തീരുമാനിച്ചത്. വാഹന അപകടത്തിൽ ചികിത്സയിൽ കഴിയുന്നതിനാലാണ് പന്തിന് ഇത്തവണത്തെ ഐപിഎൽ സീസൺ നഷ്ടമാകുന്നത്.



സൺറൈസേഴ്സ് ഹൈദരാബാദിനെയാണ് ഇതിന് മുൻപ് ഡേവിഡ് വാർണർ നയിച്ചിട്ടുള്ളത്. 2016ൽ ഹൈദരാബാദിനെ ഐപിഎൽ ജേതാക്കൾ ആക്കുവാൻ വാർണറിന് സാധിച്ചിരുന്നു. കഴിഞ്ഞ സീസണിന് മുൻപായി നടന്ന മെഗാ ലേലത്തിലൂടെയാണ് വാർണറിനെ ഡൽഹി സ്വന്തമാക്കിയത്. ഐപിഎല്ലിൽ താരത്തിന്റെ ആദ്യ ടീമായിരുന്നു ഡൽഹി.

images 2023 02 23T130801.618

ടീമിൻ്റെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തിട്ടുള്ളത് ഇന്ത്യൻ ഓൾ റൗണ്ടറായ അക്ഷർ പട്ടേലിനെയാണ്. ഡൽഹിയുടെ നായകനാക്കുവാൻ നിലവിൽ വിവാദത്തിൽ അകപ്പെട്ടിരിക്കുന്ന യുവ താരം പൃഥ്വി ഷായെ പരിഗണിച്ചില്ല. കഴിഞ്ഞ ഐപിഎൽ സീസണിൽ 14 മത്സരങ്ങളിൽ നിന്നും വെറും 7 വിജയം മാത്രം നേടി 14 പോയിൻ്റോടെ അഞ്ചാം സ്ഥാനത്തായിരുന്നു ഡൽഹി പോരാട്ടം അവസാനിച്ചത്.

images 2023 02 23T130807.622

നിലവിൽ നടന്നുകൊണ്ടിരിക്കുന്ന ബോർഡർ ഗവാസ്കർ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കെതിരായ ഓസ്ട്രേലിയൻ ടീമിൽ വാർണർ ഉണ്ടായിരുന്നു. എന്നാൽ പരിക്കേറ്റ താരം ഓസ്ട്രേലിയയിലേക്ക് മടങ്ങി. എന്നാൽ അടുത്തമാസം 17ന് ആരംഭിക്കുന്ന ഏകദിന പരമ്പരക്ക് വേണ്ടി താരം തിരിച്ചെത്തും. അതിന് ശേഷം ആയിരിക്കും ഡൽഹിയുടെ ഒപ്പം വാർണർ ചേരുക.

Previous articleപുതിയ നായകനെ പ്രഖ്യാപിച്ച് സൺറൈസേഴ്സ് ഹൈദരാബാദ്.
Next article“അന്ന് അവനെ പുറത്താക്കാൻ തീരുമാനിച്ചു. പക്ഷെ കോഹ്ലി എതിർത്തു”- കാർത്തിക്ക്