ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഡൽഹി ക്യാപിറ്റൽസ് ടീം ഉടമയുടെ വാക്കുകൾ .
ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഡൽഹി ഫ്രാഞ്ചൈസിക്ക് ബിസിസിഐ ആരുടെയെങ്കിലും പ്രതിമ സ്ഥാപിക്കാന്‍ അനുവദിക്കുമെങ്കില്‍ അത് അമിത് മിശ്രയുടേതാകുമെന്ന് ഡല്‍ഹി ക്യാപിറ്റല്‍സ് സഹ ഉടമ പാര്‍ത്ഥ് ജിന്‍ഡാല്‍. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ അമിത് മിശ്രയുടെ 4 വിക്കറ്റ് പ്രകടനത്തിനുശേഷമായിരുന്നു ജിന്‍ഡാലിന്‍റെ അമ്പരപ്പിക്കുന്ന പ്രതികരണം.
” ഐപിഎല്‍ കളിക്കുന്ന ടീമുകള്‍ക്ക് ഹോം സ്റ്റേഡിയത്തില്‍ അവരുടെ ഇഷ്ട കളിക്കാരുടെ പ്രതിമ സ്ഥാപിക്കാന്‍ ബിസിസിഐയോ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളോ അനുവാദം നല്‍കുകയാണെങ്കില്‍ ഞങ്ങൾ ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ആദ്യം സ്ഥാപിക്കുക ഉറപ്പായും വെറ്ററൻ സ്പിന്നർ അമിത് മിശ്രയുടെ പ്രതിമയായിരിക്കും.ഇതിൽ എനിക്ക് ഒരു സംശയവുമില്ല. മിശ്ര
അത്രത്തോളം വലിയ ഒരു സേവനമാണ് ഡൽഹി ക്യാപിറ്റൽസ് ടീമിനായി ഐപിഎല്ലിൽ കാഴ്ചവെക്കുന്നത് ” ജിന്‍ഡാല്‍ മത്സരശേഷം തന്റെ ട്വിറ്ററിൽ ഇപ്രകാരം കുറിച്ചു .
നേരത്തെ ചെപ്പോക്കിൽ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസ് എതിരെ അമിത് മിശ്ര നാല് വിക്കറ്റ് വീഴ്ത്തിയിരുന്നു .24 റണ്‍സ് മാത്രമാണ് മിശ്ര വഴങ്ങിയത്. താരം തന്നെയാണ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌ക്കാരവും കരസ്ഥമാക്കിയത് .
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളറായ അമിത് മിശ്ര തന്റെ ലെഗ്സ്പിൻ ബൗളിംഗ് മികവ് തനിക്ക് നഷ്ടമായിട്ടില്ല എന്ന് തെളിയിക്കുന്ന പ്രകടനമാണ് മുംബൈക്ക് എതിരെ പുറത്തെടുത്തത് .ഐപിഎല്ലിൽ
മൂന്ന് ഹാട്രിക്കുകള്‍ അടക്കം 152 മത്സരങ്ങളില്‍ 164 വിക്കറ്റാണ് മിശ്രയുടെ നേട്ടം.