സാം കരൺ എതിരെ ഒരോവറിൽ നാല് സിക്സറുകൾ :വീണ്ടും ഐപിഎല്ലിൽ ബാറ്റിംഗ് റെക്കോർഡിട്ട് പാറ്റ് കമ്മിൻസ് – കാണാം വീഡിയോ

ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റിംഗ് പോരാട്ടങ്ങളിൽ ഒന്നാണ് ഇന്നലെ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ് താരം പാറ്റ് കമ്മിൻസിന്റെ ബാറ്റിൽ നിന്ന് പിറന്നത് .തോൽവി ഉറപ്പിച്ച  മത്സരത്തിൽ ഓസീസ് പേസർ തന്റെ വെടിക്കെട്ട് ബാറ്റിങ്ങാൽ ടീമിനെ വിജയത്തിന്റെ അരികെ എത്തിച്ചാണ് .
മത്സരം കെകെആര്‍ 18 റണ്‍സിന് തോറ്റെങ്കിലും എട്ടാമനായിറങ്ങി 34 പന്തില്‍ ആറ് സിക്‌സറും നാല് ഫോറുമായി 66 റണ്‍സെടുത്ത് കമ്മിന്‍സ് പുറത്താകാതെ നിന്നു .ഇതോടെ ഐപിൽ ചരിത്രത്തിലെ ചില അപൂർവ്വ റെക്കോർഡുകളും താരം സ്വന്തമാക്കി .

 മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ചെന്നൈ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 220 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ കൊല്‍ക്കത്ത ടീം 19.1 ഓവറില്‍ 202ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ ദീപക് ചാഹറാണ് കൊല്‍ക്കത്തയെ തകര്‍ത്തത്. പാറ്റ് കമ്മിന്‍സ്  പുറമെ  ആന്ദ്രേ റസ്സല്‍ (22 പന്തില്‍ 54), ദിനേശ് കാര്‍ത്തിക് (24 പന്തില്‍ 40) എന്നിവര്‍ അവസാന ഓവറുകളിൽ പൊരുതിയെങ്കിലും മത്സരത്തിലെ വഴിത്തിരിവായത് സാം കരൺ എറിഞ്ഞ കൊൽക്കത്ത ഇന്നിങ്സിലെ 16 ആം ഓവറാണ് .

സാം കറനെതിരെ കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ 16-ാം ഓവറില്‍ 30 റണ്‍സാണ് പാറ്റ് കമ്മിന്‍സ് അടിച്ചുകൂട്ടിയത് .ഓവറിലെ ആദ്യ പന്തിൽ ഡബിൾ ഓടിയെടുത്ത കമ്മിൻസ് ശേഷം 3 പന്തിലും സിക്സ് പായിച്ചു .
അഞ്ചാം പന്തിൽ ഫോർ അടിച്ച താരം  ഓവറിലെ അവസാന പന്തിൽ സിക്സ് അടിച്ചു .  ഇതോടെ ഐപിഎല്ലില്‍ മുപ്പതോ അതിലധികമോ റണ്‍സ് ഒരോവറില്‍ നേടിയ ബാറ്സ്മാന്മാരുടെ പട്ടികയിൽ താരവും  ഇടം കണ്ടെത്തി .

കൂടാതെ പതിനാറാം ഓവറിൽ 4 സിക്സ് അടിച്ച കമ്മിൻസ് ഐപിഎലിൽ  ഇത് രണ്ടാം തവണയാണ് ഒരോവറിൽ 4 സിക്സ് പായിക്കുന്നത് .കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറ എറിഞ്ഞ ഓവറിലും താരം 4 സിക്സ് അടിച്ചിരുന്നു .
ഇതോടെ മറ്റൊരു നേട്ടവും കമ്മിൻസ് സ്വന്തമാക്കി . ഒരോവറില്‍ നാല് സിക്‌സുകള്‍ രണ്ടോ അതിലധികമോ തവണ നേടുന്ന മൂന്നാം താരമാവുമായി കമ്മിന്‍സ്. ക്രിസ് ഗെയ്‌ല്‍(7), ഹര്‍ദിക് പാണ്ഡ്യ(2) എന്നിവരാണ് മറ്റ് താരങ്ങള്‍