പോയിന്റ് ടേബിളില്‍ മുന്നില്‍. പക്ഷേ ഫൈനൽ കാണാതെ പുറത്ത് :നാണക്കേടിന്റെ റെക്കോർഡുമായി ഡൽഹി

ഐപിൽ പതിനാലാം സീസണിലെ ഏറ്റവും വാശിയേറിയ മത്സരത്തിൽ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്സിനോട് മൂന്ന് വിക്കെറ്റ് തോൽവി വഴങ്ങി ഡൽഹി ക്യാപിറ്റൽസ് ടീം ഫൈനൽ കാണാതെ പുറത്ത്. അവസാന ഓവർ വരെ വാശി നിറഞ്ഞ രണ്ടാം ക്വാളിഫയർ മത്സരത്തിൽ സിക്സ് അടിച്ച രാഹുൽ ത്രിപാഠിയാണ് കൊൽക്കത്ത ടീമിന് ജയം സമ്മാനിച്ചത് ജയ പരാജയങ്ങൾ മാറി മറിഞ്ഞ ഈ ഒരു മത്സരത്തിൽ ഡൽഹി ബൗളർമാരെല്ലാം ഒരുവേള സർപ്രൈസ് ജയം ഡൽഹിക്ക് നൽകുമെന്ന് കരുതിയെങ്കിലും അശ്വിൻ അറിഞ്ഞ ഇരുപതാം ഓവറിലെ അഞ്ചാം ബോളിൽ സിക്സ് അടിച്ചാണ് ത്രിപാഠി ത്രില്ലർ മത്സരത്തിൽ നിർണായക ജയം സ്വന്തമാക്കിയത്. നേരത്തെ പോയിന്റ് ടേബിളിൽ ഒന്നാമതായി പ്ലേഓഫിലേക്ക് യോഗ്യത നേടിയ റിഷാബ് പന്തിനും ടീമിനും ഒന്നാം ക്വാളിഫയറിലും തോൽവിയാണ് നേരിടേണ്ടി വന്നത്.

എന്നാൽ ഇന്നലത്തെ തോൽവിക്ക് ശേഷം മറ്റൊരു നാണക്കേടിന്റെ റെക്കോർഡും റിഷാബ് പന്തിനും ടീമിനും സ്വന്തമാക്കാൻ സാധിച്ചു. ഐപിൽ ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് സീസണിലെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയ ടീം ആ സീസണിൽ ഫൈനലിൽ പോലും ഇടം നേടാതെ പുറത്തായത്.പ്രധാന ലീഗ് സ്റ്റേജിൽ ഒന്നാമത് എത്തിയിട്ടും പ്ലേഓഫ്‌ മത്സരത്തിൽ പുറത്തായി ഫൈനലിൽ ഇടം നേടാതെ പോയ രണ്ടാമത്തെ ടീമാണ് ഡൽഹി ക്യാപിറ്റൽസ്. മുൻപ് 2016ലെ സീസണിൽ ഗുജറാത്ത് ലയൺസ് ടീം 18 പോയിന്റുകൾ നേടി പോയിന്റ് ടേബിളിൽ ഒന്നാമത് എത്തിയെങ്കിലും അവർക്കും ഫൈനൽ പ്രവേശനം സ്വന്തമാക്കാൻ കഴിഞ്ഞില്ല.

ഇത്തവണ സീസണിൽ മികച്ച പ്രകടനവുമായി തിളങ്ങിയ ഡൽഹി ക്യാപിറ്റൽസ് ടീം 14ൽ പത്ത് കളികളും ജയിച്ച് 20 പോയിന്റുകൾ നേടിയിരുന്നു. ഇത്തവണ ഡൽഹിയുടെ സുവർണ്ണ ടീം കിരീടം കരസ്ഥമാക്കുമെന്ന് ആരാധകർ മുൻ താരങ്ങൾ അടക്കം അഭിപ്രായമായി വിശദമാക്കിയെങ്കിലും കൊൽക്കത്ത നടത്തിയ മിന്നും പ്രകടനത്തിന്റെ കൂടി മുൻപിൽ പിടിച്ചുനിൽക്കുവാൻ ഡൽഹി ക്യാപിറ്റൽസ് ടീമിന് സാധിച്ചില്ല.കൂടാതെ സീസണിൽ ഒരിക്കൽ പോലും തന്നെ 150 റൺസിൽ താഴെ ഡിഫെൻഡ് ചെയ്യാൻ കഴിയാത്ത രണ്ടാമത്തെ ടീമായി ഡൽഹി മാറി.

Previous article‘ അയ്യര്‍ ദ ഗ്രേറ്റ് ‘ കൊൽക്കത്തയുടെ കുതിപ്പിന്റെ കാരണം : അപൂർവ്വ റെക്കോർഡുകളും സ്വന്തം
Next articleദ്രാവിഡ്‌ കോച്ചായി വീണ്ടും എത്തുന്നു : വീണ്ടും ബിസിസിഐ സർപ്രൈസ്