ദീപക്ക് ഹൂഡ പരിക്കേറ്റ് പുറത്ത്. സൂപ്പര്‍ താരം ടീമിലേക്ക്

സൗത്താഫ്രിക്കന്‍ പരമ്പരക്ക് മുന്നോടിയായി ഇന്ത്യക്ക് തിരിച്ചടി. ബുധനാഴ്ച്ച ആരംഭിക്കുന്ന പരമ്പരയില്‍ 27 കാരനായ ഓള്‍റൗണ്ടര്‍ ദീപക്ക് ഹൂഡ പുറത്തെ പരിക്ക് കാരണം പുറത്തായി എന്നാണ് റിപ്പോര്‍ട്ടുകള്‍. അതുപോലെ തന്നെ കോവിഡ് ബാധിച്ച മുഹമ്മദ് ഷാമിയും അസുഖത്തില്‍ നിന്നും ഭേദമായിട്ടില്ലാ.

ഇരുവര്‍ക്കും പകരമായി ഷഹബാസ് അഹമ്മദ്, ശ്രേയസ്സ് അയ്യര്‍ എന്നിവര്‍ സ്ക്വാഡില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

2022 ല്‍ ഇന്ത്യന്‍ ടീമിനായി അരങ്ങേറ്റം നടത്തിയ ദീപക്ക് ഹൂഡ, കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ ടീമിന്‍റെ സ്ഥിരം സാന്നിധ്യമായിരുന്നു. എന്നാല്‍ സീനിയേഴ്സ് തിരിച്ചെത്തിയതോടെ ദീപക്ക് ഹൂഡ ബെഞ്ചിലിരിക്കേണ്ടി വന്നു. ടി20 ലോകകപ്പ് ഇന്ത്യന്‍ സ്ക്വാഡിലും ദീപക്ക് ഹൂഡ ഭാഗമാണ്.

സെപ്തംബര്‍ 28 നാണ് സൗത്താഫ്രിക്കന്‍ പരമ്പരയിലെ ആദ്യ മത്സരം. തുടര്‍ന്ന് ഒക്ടോബര്‍ 2, 4 തീയ്യതികളിലും ടി20 മത്സരം കളിക്കും