ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ പതിനഞ്ചാം പതിപ്പില്‍ ഇതുവരെ ജയത്തിലേക്ക് എത്താനായി കഴിഞ്ഞിട്ടില്ലാത്ത ഒരു ടീമാണ് രവീന്ദ്ര ജഡേജ നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ്. ഈ സീസണിൽ തുടർച്ചയായി മൂന്ന് കളികൾ തോറ്റ ചെന്നൈക്ക് ഇന്ന് ബാംഗ്ലൂരിനെതിരായ മത്സരത്തിൽ അടക്കം ലക്ഷ്യം ജയം മാത്രം. ചെന്നൈയുടെ തുടർ തോൽവികൾക്ക് പിന്നാലെ ക്യാപ്റ്റൻ രവീനന്ദ്ര ജഡേജക്കും എതിരെ വിമർശനങ്ങൾ വളരെ ഏറെ ശക്തമായിരിക്കുകയാണ്. അതേസമയം സീസണിൽ ചില സൂപ്പർ താരങ്ങളുടെ പരിക്ക് തന്നെയാണ് ചെന്നൈയെ അലട്ടുന്ന പ്രധാന പ്രശ്നം. ആൾറൗണ്ട് മികവിനാൽ ഇത്തവണ ചെന്നൈക്ക് കരുത്തായി മാറുമെന്ന് എല്ലാ ക്രിക്കറ്റ് നിരീക്ഷകരും വിലയിരുത്തിയ ദീപക് ചഹറുടെ അഭാവമാണ് നിലവിലെ ചാമ്പ്യൻ ടീമിനെ വിഷമിപ്പിക്കുന്നത്.
അതേസമയം പരിക്കിൽ നിന്നും അതിവേഗം മുക്തി നേടി പൂർണ്ണ ഫിറ്റ്നസ് നേടാനായി ശ്രമിക്കുന്ന ദീപക് ചഹാർ ഈ സീസണിൽ തുടർന്ന് കളിച്ചേക്കില്ല എന്നാണ് ദേശീയ മാധ്യമങ്ങൾ അടക്കം ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്. പരിക്കിൽ നിന്നും സാവധാനം രക്ഷ നേടുന്ന ദീപക് ചഹാർ പരിശീലനം നടത്തുന്ന വീഡിയോകൾ അടക്കം നേരത്തെ സോഷ്യൽ മീഡിയയിൽ വളരെ ഏറെ വൈറലായി മാറിയിരുന്നു.
ഇതിന് പിന്നാലെ ഇപ്പോൾ താരം ഈ സീസൺ ഐപിൽ ഉപേക്ഷിച്ചെക്കുമെന്നുള്ള വാർത്തകൾ കൂടി വരുന്നത്. ഇക്കഴിഞ്ഞ മെഗാ താരലേലത്തിൽ 14 കോടി രൂപക്കാണ് ചെന്നൈ ടീം ദീപക് ചഹാറിനെ ടീമിലേക്ക് എത്തിച്ചത്.
ദേശീയ മാധ്യമങ്ങളുടെ അടക്കം പുത്തൻ ചില റിപ്പോർട്ടുകൾ പ്രകാരം പരിശീലനത്തിൽ വളരെ സജീവമായിരുന്ന താരം മറ്റൊരു പരിക്കിന്റെ ആശങ്കയിലാണ് ഇപ്പോൾ. ഇനിയും വിശ്രമം ആവശ്യമായിട്ടുള്ള താരം ചെന്നൈ സൂപ്പർ കിങ്‌സ് ടീമിനും ഒപ്പം ഈ സീസണിൽ കളിക്കില്ല എന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. എങ്കിലും ഈ വാർത്ത സ്ഥിതീകരിക്കാൻ ചെന്നൈ സൂപ്പർ കിങ്‌സ് തയ്യാറായിട്ടില്ല.