മാന്യതയുടെ ആള്‍ രൂപമായി ദീപക്ക് ചഹര്‍. ഒടുവില്‍ അതേ താരത്തിന്‍റെ വിക്കറ്റും ലഭിച്ചു.

deepak chahr mankading

സിംബാബ്‌വെക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 289 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വക്കായി സിക്കന്ദര്‍ റാസയുടെ സെഞ്ചുറിയിലൂടെ മറുപടി നല്‍കിയെങ്കിലും വിജയത്തില്‍ എത്തനായില്ലാ. 49.3 ഓവറില്‍ 276 റണ്‍സില്‍ എല്ലാവരും പുറത്തായി. 13 റണ്‍സിന്‍റെ വിജയം നേടിയ ഇന്ത്യ പരമ്പര വൈറ്റ് വാഷ് ചെയ്തു.

സിംബാബ്‌വെയുടെ ചേസിങ്ങിനിടെ രസകരമായ ഒരു സംഭവം അരങ്ങേറി. സിംബാബ്‌വന്‍ ബാറ്റിംഗിനിടെ ദീപക്ക് ചഹര്‍ മങ്കാദിങ്ങ് ചെയ്യുന്നതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഓപ്പണര്‍ ഇന്നസെന്‍റ് കയേയാണ് മങ്കാദിങ്ങിലൂടെ പുറത്താക്കാന്‍ ശ്രമിച്ചത്.

deepak chahar

റണ്ണപ്പ് ചെയ്ത് എത്തിയ ദീപക്ക് ചഹര്‍ ബെയ്ല്‍സ് ഇളക്കിയപ്പോള്‍ ക്രീസില്‍ സിംബാബ്‌വന്‍ താരം ഉണ്ടായിരുന്നില്ലാ. എന്നാല്‍ മാന്യത കാണിച്ച് ദീപക്ക് ചഹര്‍, റണ്ണൗട്ടിനായി അപ്പീല്‍ ചെയ്തില്ല. കേവലം ഒരു മുന്നറിയിപ്പ് മാത്രമായി ഇത് അവസാനിച്ചു. നായകന്‍ ലോകേഷ് രാഹുലാകട്ടെ പുഞ്ചിരിയോടെയാണ് ഇതിനെ സ്വീകരിച്ചത്.

മത്സരത്തില്‍ കയേയുടെ വിക്കറ്റ് ദീപക്ക് ചഹറിനു തന്നെ ലഭിച്ചു. വിക്കറ്റിനു മുന്നില്‍ കുടുക്കിയാണ് താരത്തിനെ പുറത്താക്കിയത്. 9 പന്തില്‍ 1 ബൗണ്ടറിയടക്കം 6 റണ്‍സാണ് താരം നേടിയത്.

See also  ഹർദിക് ഇന്ത്യയുടെ വൈറ്റ് ബോൾ നായകൻ. ബുമ്ര ടെസ്റ്റ്‌ നായകൻ. ടീമിന്റെ ഭാവി പ്രവചിച്ച് മുൻ താരം.
Scroll to Top