ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിലേക്ക് അവസാന നിമിഷത്തിൽ സ്ഥാനം നേടാൻ ഒരുങ്ങി ദീപക് ചഹാർ

images

ഈ മാസം അവസാനം യുഏയിൽ വച്ചാണ് പതിനഞ്ചാമത് ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് അരങ്ങേറുന്നത്. ഏറെ പ്രതീക്ഷയോടെ തന്നെയാണ് ഇന്ത്യ ടൂർണമെന്റിന് ഇറങ്ങുക. 2018ൽ നടന്ന അവസാന ഏഷ്യ കപ്പ് ടൂർണമെൻ്റിൽ കിരീടം നേടിയ ഇന്ത്യ അത് നിലനിർത്തുക എന്ന ഒറ്റ ലക്ഷ്യത്തോടെ തന്നെയാണ് ഇപ്രാവശ്യവും ഇറങ്ങുന്നത്.

ടൂർണമെന്റിനുള്ള ഇന്ത്യൻ ടീമിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യമായിരുന്നു ടീമിലുള്ള പേസർമാരുടെ എണ്ണം. വെറും മൂന്ന് പേസർമാരുടെ പേരുകൾ മാത്രമാണ് ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഉള്ളത്. നാലാം പേസറലായി ദീപക് ചഹാറിൻ്റെ പേര് ലിസ്റ്റിൽ ഉണ്ടെങ്കിലും അത് സ്റ്റാൻഡ് ബൈ താരങ്ങളുടെ പട്ടികയിലാണ് ഉള്ളത്.

images 1

ഇന്ത്യൻ സൂപ്പർതാരമായ ബുംറ ടൂർണമെന്റിൽ കളിക്കുന്നില്ല. ഹർഷൽ പട്ടേലും പരിക്കിന്റെ പിടിയിലായതിനാൽ ടൂർണമെന്റിൽ നിന്നും പുറത്താണ്. ഇരുതാരങ്ങളുടെ അഭാവം ഇന്ത്യക്ക് കനത്ത തിരിച്ചടി ആയിരിക്കുമെന്ന് ഉറപ്പാണ്. ഇന്ത്യൻ ടീം പ്രഖ്യാപിച്ചതിനുശേഷം ഏറ്റവും കൂടുതൽ വിമർശനത്തിന് ഇടയാക്കിയത് ദീപക് ചഹാറിനെ മറികടന്ന് ആവേശ് ഖാനെ ടീമിൽ ഉൾപ്പെടുത്തിയതാണ്. നിലവിൽ പ്രഖ്യാപിച്ച ഇന്ത്യൻ ടീമിലെ പേസർമാരിൽ ഭുവനേശ് കുമാർ മാത്രമാണ് അനുഭവ സമ്പന്നനായ പേസർ ആയിയുള്ളത്. ടീമിൽ ഇടം നേടിയ ആവേശ് ഖാനും അർശദീപ് സിംഗും പരിചയസമ്പന്നരായ താരങളല്ല.

See also  ബേബി മലിംഗയുടെ യോർക്കർ ഷോ 🔥 ഓരോവറിൽ തന്നെ മാർഷും സ്റ്റബ്സും ക്ലീൻ ബൗൾഡ്.
images 2

പരിചയക്കുറവ് ഉണ്ടെങ്കിലും അർഷദീപ് മികച്ച രീതിയിൽ പന്തെറിയുന്നുണ്ട്. അതേസമയം ആവേശ് ഖാൻ മികച്ച രീതിയിൽ റൺ വഴങ്ങുന്നുമുണ്ട്. അതുകൊണ്ടുതന്നെ അവസാനം നിമിഷം ആവേശ് ഖാനെ മറികടന്ന് ദീപക് ചഹാർ ടീമിൽ ഇടം നേടുന്നതിന് സാധ്യത വളരെയധികം കൂടുതലാണ്.

സിംബാബ്വേക്കെതിരായ ഏകദിന പരമ്പരയിൽ ആറുമാസമായി പരിക്കുമൂലം ക്രിക്കറ്റിൽ നിന്നും വിട്ടുനിൽക്കുന്ന ദീപക് ചഹാർ മികച്ച പ്രകടനം നടത്തിയാൽ ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആവേശ് ഖാനെ മറികടന്ന് സ്ഥാനം നേടുമെന്നത് ഉറപ്പാണ്. പന്തുകൊണ്ടുമാത്രമല്ല ബാറ്റ് കൊണ്ടും ഇന്ത്യൻ ടീമിനെ വളരെയധികം സഹായിക്കുന്ന കളിക്കാരനാണ് ദീപക് ചഹാർ. ഈ മാസം 28ന് പാകിസ്താനെതിരെയാണ് ഏഷ്യാകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. രോഹിത് ശർമയാണ് ടൂർണമെന്റിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്.

Scroll to Top