ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്താഫ്രിക്കക്ക് ലീഡ്. രണ്ടാം ദിനത്തില്‍ ഇംഗ്ലണ്ടിനെ 165 റണ്‍സില്‍ എല്ലാവരെയും പുറത്താക്കി ദക്ഷിണാഫ്രിക്ക ബാറ്റിംഗ് ആരംഭിച്ചിരുന്നു. ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ സരേല്‍ എര്‍വിക്കൊപ്പം 85 റണ്‍സാണ് ഡീന്‍ എല്‍ഗാര്‍ കൂട്ടിചേര്‍ത്തത്.
23ാം ഓവറില്‍ ജയിംസ് ആന്‍ഡേഴ്സണിന്‍റെ ഓവറിലാണ് സൗത്താഫ്രിക്കന്‍ ക്യാപ്റ്റന്‍റെ വിക്കറ്റ് നഷ്ടമായത്. നീര്‍ഭാഗ്യത്തിന്‍റെ രൂപത്തിലാണ് ഡീന്‍ എല്‍ഗാര്‍ തിരിച്ചു മടങ്ങിയത്. ജയിംസ് ആന്‍ഡേഴ്സണിന്‍റെ പന്തില്‍ കണക്റ്റ് ചെയ്യാന്‍ പ്രയാസപ്പെട്ട ഡീന്‍ എല്‍ഗാറുടെ തുടയിലാണ് കൊണ്ടത്. ഉയര്‍ന്നു പൊങ്ങിയ പന്തില്‍ കൈകൊണ്ട്, നേരെ സ്റ്റംപില്‍ കൊള്ളുകയായിരുന്നു.
ഡീന്‍ എല്‍ഗാറിനു എന്തെങ്കിലും ചെയ്യാനാകും മുന്‍പേ സ്റ്റംപില്‍ കൊണ്ട്. നീര്‍ഭാഗ്യകരമായി ഡീന്‍ എല്‍ഗാര്‍ പുറത്താകുമ്പോള്‍ 47 റണ്‍സാണ് നേടിയിരുന്നത്. 8 ഫോറും ഇന്നിംഗ്സില്‍ ഉണ്ടായിരുന്നു.
ആറിന് 116 എന്ന നിലയിൽ ലോർഡ്‌സ് ടെസ്റ്റിന്റെ രണ്ടാം ദിനം പുനരാരംഭിച്ച ഇംഗ്ലണ്ട് കൃത്യം 45 ഓവറിൽ 165ന് എല്ലാവരും പുറത്തായി. 61 റൺസിൽ തന്റെ ഇന്നിംഗ്‌സ് പുനരാരംഭിച്ച ഒല്ലി പോപ്പിനെ റബാഡ 73 റൺസിന് പുറത്താക്കി. ആദ്യ പന്തിൽ തന്നെ ആൻഡേഴ്സനെ എൽബിഡബ്ല്യൂവിൽ കുടുക്കി റബാഡ ഇംഗ്ലണ്ട് ഇന്നിംഗ്സ് അവസാനിപ്പിക്കുകയും 5 വിക്കറ്റ് നേട്ടം കൈവരിക്കുകയും ചെയ്തു