ആ ഇന്ത്യന്‍ താരത്തോട് ഓസ്ട്രേലിയയില്‍ തുടരാന്‍ നിര്‍ദ്ദേശം. ഹര്‍ഷിത് റാണ അരങ്ങേറ്റത്തിന് ഒരുങ്ങുന്നു.

പെർത്തിൽ നടക്കുന്ന ബോര്‍ഡര്‍ – ഗവാസ്കര്‍ പരമ്പരയില്‍ രോഹിത് ശര്‍മ്മയുടേയും ഗില്ലിന്‍റേയും അഭാവത്തില്‍ ബാക്ക്-അപ്പ് ബാറ്ററായി ടീമില്‍ തുടരാൻ ദേവദത്ത് പടിക്കലിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്.

കെ എൽ രാഹുൽ ആദ്യ ടെസ്റ്റിൽ ഓപ്പൺ ചെയ്യാൻ ഒരുങ്ങുമ്പോൾ, ഗില്ലിന് പകരക്കാരനായി ദേവ്ദത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഈ വർഷമാദ്യം ഇംഗ്ലണ്ടിനെതിരായ ഹോം ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കായി പടിക്കൽ അരങ്ങേറ്റം കുറിച്ചിരുന്നു, ഓസ്‌ട്രേലിയയിൽ ഇന്ത്യ എ സ്ക്വാഡിൻ്റെ ഭാഗമായിരുന്ന താരം നാല് ഇന്നിംഗ്‌സുകളിൽ നിന്നായി 36, 88, 26, 1 എന്നിങ്ങനെയാണ് സ്‌കോർ ചെയ്തത്.

ഇന്ത്യൻ പ്രീമിയർ ലീഗില്‍ കൊല്‍ക്കത്തയുടെ താരമായ ഹര്‍ഷിത് റാണ് അരങ്ങേറ്റം കുറിക്കും എന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. “പെർത്തിലെ മാച്ച് സിമുലേഷനിൽ ഹർഷിത് വളരെ ശ്രദ്ധേയ പ്രകടനം നടത്തി, പ്രത്യേകിച്ച് ബൗൺസറുകൾ എറിയുമ്പോൾ. പെർത്തിൽ ഇന്ത്യൻ അരങ്ങേറ്റം കുറിക്കാൻ ഹര്‍ഷിതിനു നല്ല അവസരമുണ്ട്,” ഒരു ഉറവിടം റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച ഹര്‍ഷിത് റാണ, 43 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. ന്യൂസിലൻഡ് പരമ്പരയിലെ ഇന്ത്യൻ ടീം നെറ്റ് ബൗളറായി ഹര്‍ഷിത് റാണക്ക് ക്ഷണം ലഭിച്ചിരുന്നു.

മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസീദ്ദ് കൃഷ്ണ, ജസ്പ്രീത് ബുംറ എന്നിവരാണ് ടീമിലെ മറ്റ് പേസര്‍മാര്‍. രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറ ടീമിനെ നയിക്കും.

Previous articleഗില്ലിനും പരിക്ക്. ഓസീസിനെതിരെ ഇന്ത്യൻ ടീമിൽ പുതിയ 2 താരങ്ങൾ അണിനിരക്കും.
Next articleരോഹിതിനെയും കോഹ്ലിയേയും മറികടന്ന് സഞ്ജു ഒന്നാമത്. 2024ലെ ട്വന്റി20യിലെ റൺവേട്ടക്കാർ.