അവസാന പന്തില്‍ ബൗണ്ടറി. ടിം ഡേവിഡിന്‍റെ ഫിനിഷിങ്ങില്‍ വിജയവുമായി ഓസ്ട്രേലിയ.

flPdgHGP

ന്യൂസിലന്‍റിനെതിരെയുള്ള 3 മത്സരങ്ങളടങ്ങിയ ആദ്യ ടി20 മത്സരത്തില്‍ വിജയവുമായി ഓസ്ട്രേലിയ. ആവേശം അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ 6 വിക്കറ്റിനായിരുന്നു ഓസ്ട്രേലിയയുടെ വിജയം. ന്യൂസിലന്‍റ് ഉയര്‍ത്തിയ 216 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ ഫോറടിച്ച് ടിം ഡേവിഡ് വിജയിപ്പിച്ചു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസിലന്‍റ് നിശ്ചിത 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. കോണ്‍വേ 46 പന്തില്‍ 63 റണ്‍സെടുത്തപ്പോള്‍ രചിന്‍ രവീന്ദ്ര 35 പന്തില്‍ 68 റണ്‍സെടുത്തു. ഫിന്‍ അലന്‍ (32) ഗ്ലെന്‍ ഫിലിപ്പ്സ് (19) ചാപ്പ്മാന്‍ (18) എന്നിവരും ശ്രദ്ദേയ പ്രകടനം നടത്തി.

GG2GeRBW0AAmcIY

കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്ന ഓസ്ട്രേലിയക്ക് തുടക്കത്തില്‍ ട്രാവിസ് ഹെഡിനെ (24) നഷ്ടമായി. ഡേവിഡ് വാര്‍ണറും (32) മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് അടിത്തറ പണിതു. 11 പന്തില്‍ 25 റണ്ണുമായി ഗ്ലെന്‍ മാക്സ്വെല്‍ ഓസ്ട്രേലിയയെ മുന്നോട്ട് നയിച്ചു.

44 പന്തില്‍ 72 റണ്ണുമായി മാര്‍ഷാണ് ടീമിന്‍റെ ടോപ്പ് സ്കോററായത്. എന്നാല്‍ ടിം ഡേവിഡിന്‍റെ പ്രകടനമാണ് ഓസ്ട്രേലിയയെ സൂപ്പര്‍ വിജയത്തിലേക്ക് എത്തിച്ചത്.

Read Also -  ഞങ്ങളുടെ ലക്ഷ്യം പൂർത്തിയായിട്ടില്ല, അവസാന മത്സരവും ജയിക്കണം : ശുഭ്മാന്‍ ഗില്‍

അവസാന 2 ഓവറില്‍ 35 റണ്ണായിരുന്നു ഓസ്ട്രേലിയക്ക് വേണ്ടിയിരുന്നത്. 19ാം ഓവറിലെ അവസാന 3 പന്തില്‍ 2 സിക്സും ഒരു ഫോറും ടിം ഡേവിഡിന്‍റെ ബാറ്റില്‍ നിന്നും പിറന്നു. സൗത്തി എറിഞ്ഞ അവസാന ഓവറില്‍ 16 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.

നാലാം പന്തില്‍ സിക്സടിച്ച ടിം ഡേവിഡ് അഞ്ചാം പന്തില്‍ ഡബിള്‍ നേടി. ഇതോടെ അവസാന പന്തില്‍ വിജയിക്കാന്‍ 4 റണ്‍സ് വേണം. സൗത്തിയുടെ പന്തില്‍ ബൗണ്ടറി അടിച്ച് ടിം ഡേവിഡ് വിജയം നേടിയെടുത്തു. 10 പന്തില്‍ 31 റണ്‍സ് നേടിയാണ് ടിം ഡേവിഡ് മത്സരം ഫിനിഷ് ചെയ്തത്.

Scroll to Top