ഐപിൽ പതിനാലാം സീസൺ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. പ്ലേഓഫ് മത്സരങ്ങൾക്ക് അടുത്ത ആഴ്ച തുടക്കം കുറിക്കുവാനിരിക്കെ ക്രിക്കറ്റ് പ്രേമികൾ എല്ലാം ആവേശത്തിലാണ്. നിലവിൽ ചെന്നൈ സൂപ്പർ കിംഗ്സ്, ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് ടീമുകൾ മാത്രമാണ് ഐപിൽ പ്ലേഓഫിലേക്ക് യോഗ്യതകൾ നേടിയത്. പ്ലേഓഫിലേക്കുള്ള യോഗ്യത കരസ്ഥമാക്കുന്ന നാലാമത്തെ ടീമായി ആരാകും എത്തുമെന്നുള്ള ആകാംക്ഷ ക്രിക്കറ്റ് ലോകത്ത് സജീവമാണ്.ഒപ്പം ഇത്തവണ ആരാകും ഐപിൽ കിരീടം സ്വന്തമാക്കുക എന്നതും നിർണായകമായ ചോദ്യമാണ്. അതേസമയം ഇത്തവണ ഐപിഎല്ലിൽ ഏറ്റവും അധികം നിരാശ സമ്മാനിച്ച ടീമാണ് സൺറൈസേഴ്സ് ഹൈദരാബാദ്. ഐപിൽ ചരിത്രത്തിലെ ഏറ്റവും മോശം സീസണാണ് ഓറഞ്ച് ആർമിക്ക് ഇത്തവണ നെടുവനായത്. സീസണിൽ കളിച്ച പന്ത്രണ്ടിൽ പത്ത് കളികളും ഹൈദരാബാദ് ടീം തോറ്റപ്പോൾ രണ്ട് നായകൻമാരെയാണ് സീസണിൽ ഹൈദരാബാദ് പരീക്ഷിച്ചത്
എന്നാൽ ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വളരെ വലിയ വേദനയായി മാറുന്നത് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ തന്നെയാണ്. അനവധി സീസണിൽ ഹൈദരാബാദ് ടീമിനെ നയിച്ച ഡേവിസ് വാർണർ ഇപ്പോൾ അവരുടെ ടീമിന് തന്നെ ഭാരമായി മാറുന്ന കാഴ്ചയാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. സീസണിന്റെ തുടക്കത്തിൽ തുടർ തോൽവികൾ മാത്രം വഴങ്ങിയ ഹൈദരാബാദ് ടീമിന്റെ നായക കുപ്പായം വാർണർക്ക് നഷ്ടമായിരുന്നു. ശേഷം കിവീസ് താരമായ വില്യംസണെ ക്യാപ്റ്റനായി കൊണ്ടുവന്ന ഹൈദരാബാദ് ടീം മാനേജ്മെന്റിന് പക്ഷേ പിഴച്ചതാണ് വീണ്ടും കാണുവാൻ സാധിച്ചത്. കെയ്ൻ വില്യംസൺ നായകകുപ്പായത്തിൽ എത്തി എങ്കിലും പതിവുപോലെ തന്നെ ബാറ്റിങ് നിരക്കും ബൗളിംഗ് നിരക്കും തിളങ്ങാൻ സാധിച്ചില്ല.
അതേസമയം ക്രിക്കറ്റ് ലോകത്ത് ഇപ്പോൾ വളരെ അധികം ചർച്ചയായി മാറുന്നത് ഇന്നലത്തെ ഹൈദരാബാദ് ടീമും ഒപ്പം കൊൽക്കത്തയും തമ്മിലുള്ള പ്രധാന മത്സരമാണ്. നിർണായക മത്സരത്തിൽ ഹൈദരാബാദ് ടീമിന് ഏഴ് വിക്കറ്റ് ജയം നേടുവാൻ കഴിഞ്ഞു. പതിവ് പോലെ ബാറ്റിങ് മോശം ഫോം ആവർത്തിച്ചത് ഹൈദരാബാദ് ടീമിന് തിരിച്ചടിയായി മാറി. എന്നാൽ ഇന്നലെ മത്സരം കാണുവാനായി ഡേവിഡ് വാർണർ സ്റ്റേഡിയത്തിലേക്ക് എത്തിയത് ക്രിക്കറ്റ് പ്രേമികളെ വളരെ ഏറെ ഞെട്ടിച്ചു. ടീമിലെ വിശ്വസ്ത താരം കൂടിയായ വാർണറുടെ ഈ അവസ്ഥ ആരാധകർക്ക് പോലും ദഹിക്കാനായില്ല. കൂടാതെ താരത്തെ ഇങ്ങനെ വളരെ ഏറെ മോശമായി അവഗണിക്കുന്ന ടീം മാനേജ്മെന്റ് നിലപാട് വിമർശനത്തിനും കാരണമായി മാറി കഴിഞ്ഞു.
കൂടാതെ അടുത്ത ഐപിഎല്ലിൽ താരം ഏത് ടീമിലേക്ക് എത്തുമെന്നുള്ള ചർച്ച സജീവമാണ്. താരം വരാനിരിക്കുന്ന മെഗാതാരലേലത്തിൽ പങ്കെടുക്കുമെന്ന് സൂചനകളുണ്ട്.കൂടാതെ വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ് ലോകകപ്പിൽ കളിച്ച് തന്റെ ബാറ്റിങ് ഫോമിലേക്ക് ഉയരാമെന്ന് താരം പ്രതീക്ഷിക്കുന്നുണ്ട്.