ഐപിൽ പതിനഞ്ചാം സീസണിൽ വിജയവഴിയിലേക്ക് തിരികെ എത്തി റിഷാബ് പന്ത് നായകനായ ഡൽഹി ക്യാപിറ്റൽസ് ടീം. ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത ടീമിനെയാണ് ഡൽഹി തോൽപ്പിച്ചത്. ഈ സീസണിലെ തുടർച്ചയായ അഞ്ചാമത്തെ തോൽവിയാണ് കൊൽക്കത്ത വഴങ്ങിയത്. ഇന്നലെ മത്സരത്തിൽ ഡൽഹി ബാറ്റിങ് നിര കൊൽക്കത്ത ഉയർത്തിയ 147 റൺസ് പിന്തുടരവേ അൽപ്പം സമ്മർദ്ദം നേരിട്ടെങ്കിൽ പോലും സ്റ്റാർ ഓപ്പണർ ഡേവിഡ് വാർണർ പ്രകടനം ശ്രദ്ധേയമായി.
ജയിക്കാൻ 147 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്യാനായി എത്തിയ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി 26 പന്തിൽ 8 ബൗണ്ടറിയടക്കം 42 റൺസാണ് വാർണർ അടിച്ചെടുത്തത്. ഉമേഷ് യാദവിന്റെ ഒരു ബൗൺസറിലാണ് താരം പുറത്തായത്.
എന്നാൽ മത്സരത്തിൽ അപൂർവ്വമായ ഒരു നേട്ടവും വാർണർ സ്വന്തമാക്കി. ഐപിൽ ക്രിക്കറ്റിൽ മറ്റൊരു താരത്തിനും നേടാൻ കഴിയാത്ത ഒരു റെക്കോർഡാണ് വാർണർ സ്വന്തം പേരിൽ കുറിച്ചത്.ഇന്നലത്തെ കളിയിൽ 42 റൺസ് നേടിയ വാർണർ ഐപിഎല്ലിൽ കൊൽക്കത്ത ടീമിനെതിരെയും 1000 റൺസ് പിന്നിടുന്ന താരമായി മാറി.ഐപിഎല്ലിൽ താരം രണ്ടാമത്തെ ടീമിനെതിരെയാണ് 1000 റൺസ് നേടുന്നത്.
രണ്ട് ഐപിൽ ടീമുകൾക്ക് എതിരെ 1000 റൺസ് സ്വന്തമാക്കുന്ന ആദ്യത്തെ താരവും കൂടിയായ വാർണർ നേരത്തെ പഞ്ചാബ് കിംഗ്സ് എതിരെയും 1000 + റൺസ് അടിച്ചെടുത്തിരുന്നു.ഏതെങ്കിലും ഒരു ഐപിൽ ടീമിനെതിരെ 1000+ റൺസ് പിന്നിട്ട രണ്ട് മറ്റ് താരങ്ങൾ രോഹിത് ശര്‍മ്മയും ശിഖർ ധവാനുമാണ്. ധവാൻ ചെന്നൈക്ക് എതിരെ 1000 റൺസ് നേടിയപ്പോൾ രോഹിത് ശർമ്മ കൊൽക്കത്തക്ക് എതിരെ 1000 പ്ലസ് നേടി അധിപത്യം നേടിയിട്ടുണ്ട്.