ഇപ്രാവശ്യത്തെ ലേലത്തില്‍ ലഭിച്ച ഏറ്റവും മികച്ച താരം അവനാണ്. അഭിപ്രായവുമായി ഡേവിഡ് ഹസ്സി

images 4 3

ഐപിഎൽ പതിനഞ്ചാം പതിപ്പിലെ ആദ്യ മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം വിജയിച്ച് മികച്ച തുടക്കമാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് ലഭിച്ചിരിക്കുന്നത്. ഇത്തവണ ഐപിഎൽ താര മെഗാ ലേലത്തിലൂടെ കൊൽക്കത്ത ടീമിലെത്തിച്ചത് താരമാണ് ഉമേഷ് യാദവ്. എന്നാല്‍ ലേലത്തിൽ ആദ്യ രണ്ടു തവണ ആരും ഉമേഷ് യാദവിനെ എടുത്തിരുന്നില്ലാ. പിന്നീടായിരുന്നു അടിസ്ഥാന വിലയായ 2 കോടി രൂപക്ക് കൊൽക്കത്ത ഉമേഷിനെ സ്വന്തമാക്കിയത്.

ഇപ്പോഴിതാ എല്ലാ ടീമുകളെയും ഞെട്ടിച് തകർപ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ഉമേഷ്. സീസണിൽ ഇതുവരെ നടന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടി പർപ്പിൾ ക്യാപ്പ് ഹോൾഡർ ആണ് താരം. ഇപ്പോഴിതാ ഈ സീസണില്‍ ലേലത്തില്‍ ലഭിച്ച ഏറ്റവും മികച്ച താരം ഉമേഷ് യാദവ് ആണ് എന്ന് പറഞ്ഞിരിക്കുകയാണ് കൊൽക്കത്ത ഉപദേശകൻ ഡേവിഡ് ഹസ്സി.

images 7 4

“മത്സരത്തിന്‍റെ തുടക്കത്തിൽ തന്നെ വിക്കറ്റ് എടുക്കുന്നതിൽ അവന് അസാമാന്യ കഴിവ് ഉണ്ട്. അവനും ഭരത് അരുണും നന്നായി ഒരുമിച്ച് വർക്ക് ചെയ്യുന്നുണ്ട്. അവർ 5-6 വർഷമായി ഒരുമിച്ച് വർക്ക് ചെയ്യുന്നവരാണ്. അവരുടെ ഇടയിൽ നല്ല ബഹുമാനം നിറഞ്ഞ ബന്ധമുണ്ട്.

See also  കൊൽക്കത്തയുടെ പരാജയം, ബോൾ നിർമാതാക്കൾക്കെതിരെ ഗംഭീർ രംഗത്ത്.
images 5 3

ഒരു കാര്യം അവനെക്കുറിച്ച് എനിക്ക് പറയാനുള്ളത് എന്താണെന്ന് വെച്ചാൽ, ഓരോ മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെക്കുവാൻ അവൻ നന്നായി കഷ്ടപ്പെടുന്നുണ്ട്. അവൻ പറയുന്നത് അവൻക്ക് സമ്മർദമില്ല എന്നാണ്, അതിനുകാരണം അവന് അരുണും സ്റ്റാഫും നൽകുന്ന പിന്തുണ തന്നെയാണ്. എല്ലാ പ്രശംസയും അർഹിക്കുന്നത് അരുൺ ആണ്. അരുൺ മികച്ച ബൗളിംഗ് കോച്ച് ആണ്.”- ഹസ്സി പറഞ്ഞു. മൂന്ന് മത്സരങ്ങളിൽ നിന്ന് എട്ട് വിക്കറ്റുകളാണ് താരം ഈ സീസണിൽ സ്വന്തമാക്കിയിട്ടുള്ളത്.

images 8 2
Scroll to Top