രാജസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ മോശം പ്രകടനം നടത്തിയ വാര്‍ണറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം സേവാഗ്. 200 റണ്‍സ് ചേസിങ്ങില്‍ ക്യാപ്റ്റന്‍ കൂടിയായ ഡേവിഡ് വാര്‍ണര്‍ 55 പന്തില്‍ 65 റണ്‍സാണ് നേടിയത്. മത്സരത്തില്‍ 57 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വിയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വഴങ്ങിയത്.
“ഡേവിഡ്, നിങ്ങൾ ഇത് കേൾക്കുന്നുണ്ടെങ്കിൽ നന്നായി കളിക്കുക. 25 പന്തിൽ 50 സ്കോർ ചെയ്യുക. ജയ്‌സ്വാളിൽ നിന്ന് പഠിക്കുക, അവൻ 25 പന്തിൽ അടിച്ചു. നിങ്ങൾക്ക് അതിന് കഴിയുന്നില്ലെങ്കിൽ, ഐപിഎല്ലിൽ വന്ന് കളിക്കരുത്,” മത്സരത്തിനു ശേഷം വീരേന്ദർ സേവാഗ് പറഞ്ഞു.
വാർണറുടെ ഈ സമീപനം ടീമിലെ മറ്റ് താരങ്ങളെ കളിക്കാന്‍ അനുവദിച്ചില്ലാ എന്നും വിജയത്തിന്റെ മാർജിൻ കുറയ്ക്കാമായിരുന്നു എന്നും സേവാഗ് ചൂണ്ടിക്കാട്ടി.
”55-60 എന്നതിനേക്കാൾ ഡേവിഡ് വാർണർ 30 റൺസിന് പുറത്തായാൽ ടീമിന് നന്നായിരുന്നു. റോവ്മാൻ പവലിനെയും ഇഷാൻ പോറെലിനെയും പോലുള്ള കളിക്കാർക്ക് വളരെ നേരത്തെ തന്നെ എത്തുകയും ഒരുപക്ഷേ എന്തെങ്കിലും ചെയ്യാമായിരുന്നു. അവര്‍ക്ക് കളിക്കാന്‍ പന്തുകളൊന്നും അവശേഷിച്ചില്ല ”സേവാഗ് ചൂണ്ടികാട്ടി.
ഇതിനെ പറ്റി സംസാരിച്ച മുൻ ക്രിക്കറ്റ് താരം രോഹൻ ഗവാസ്‌കർ, വാർണർ ഒരു അന്താരാഷ്ട്ര കളിക്കാരനല്ലായിരുന്നുവെങ്കിൽ, ഈ ഇന്നിംഗ്‌സ് കണ്ട്, ടീം അദ്ദേഹത്തിന്റെ ടൂർണമെന്റ് അവസാനിപ്പിക്കുമായിരുന്നുവെന്ന് പറഞ്ഞു.
ഡല്‍ഹിയുടെ അടുത്ത മത്സരം ഏപ്രില്‍ 11 ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ്.