പറവയായി പാറി പറന്ന് ഡാരില്‍ മിച്ചല്‍. തകര്‍പ്പന്‍ ഫീല്‍ഡിങ്ങ്.

ടൂര്‍ണമെന്‍റിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡിങ്ങ് പ്രകടനവുമായി ഡാരില്‍ മിച്ചല്‍. ടി20 ലോകകപ്പിലെ നിര്‍ണായക പോരാട്ടത്തില്‍ തകര്‍പ്പന്‍ സേവിലൂടെ ടീമിനായി രക്ഷിച്ചത് 4 റണ്ണാണ്. അഫ്ഗാനിസ്ഥാനെതിരെയുള്ള പോരാട്ടത്തില്‍ റാഷീദ് ഖാന്‍റെ സിക്സ് ശ്രമമാണ് ഡാരി മിച്ചല്‍ തടഞ്ഞിട്ടത്.

ജിമ്മി നീഷാമിന്‍റെ ലെങ്ങ്ത് ഡെലിവറി ഡീപ് മിഡ് വിക്കറ്റിലൂടെ സിക്സ് അടിക്കാനുള്ള ശ്രമമാണ് ഡാരില്‍ മിച്ചല്‍ സേവ് ചെയ്ത്. ന്യൂസിലന്‍റ് താരം വായുവില്‍ ഡൈവ് ചെയ്ത് പന്ത് കൈപിടിയില്‍ ഒതുക്കി. എന്നാല്‍ ബാലന്‍സ് നഷ്ടമായി ബൗണ്ടറി റോപ്പില്‍ ചവിട്ടും എന്നുറപ്പായതോടെ പന്ത് ലൈനിനു അപ്പുറത്തേക്ക് എറിഞ്ഞിട്ടു.

അഫ്‌ഗാനിസ്ഥാനെതിരായ നിർണായക മത്സരത്തിൽ ന്യൂസിലാൻഡ് വിജയിച്ചതോടെ ഇന്ത്യ ലോകകപ്പിൽ നിന്നും സെമിഫൈനൽ കാണാതെ പുറത്തായി. മത്സരത്തിലെ വിജയത്തോടെ ന്യൂസിലാൻഡ് സെമിഫൈനലിൽ പ്രവേശിച്ചു. അഫ്‌ഗാനിസ്ഥാൻ ഉയർത്തിയ 126 റൺസിന്റെ വിജയലക്ഷ്യം 18.1 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ന്യൂസിലാൻഡ് മറികടന്നു

Previous articleനായകനായി വരേണ്ടത് അവരല്ല :നിർദ്ദേശവുമായി നെഹ്‌റ
Next articleകളി തോറ്റെങ്കിലും അപൂർവ്വ റെക്കോർഡുമായി റാഷിദ്‌ ഖാൻ :ചരിത്രത്തിലെ നാലാം താരം