ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ വിദേശ ലീഗുകളിൽ കളിക്കാത്തത് ടി20 ലോകകപ്പിലെ മോശം പ്രകടനത്തിന് കാരണമായെന്ന് മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ഡാരൻ സമി. ഓസ്‌ട്രേലിയയിലെ ബിഗ് ബാഷ് ഉൾപ്പെടെയുള്ള വിദേശ ലീഗുകളിൽ കളിക്കാന്‍ പോയത് ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഗുണം ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. വിന്‍ഡീസിനെ രണ്ട് തവണ ലോകകപ്പ് ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് ഡാരന്‍ സമി.
“ലോകമെമ്പാടുമുള്ള ടി20 ലീഗുകളിൽ കളിച്ച പരിചയമുള്ള കളിക്കാർ ശരിക്കും തിളങ്ങി. ഏറ്റവും വലിയ ടി20 ലീഗുള്ള ഇന്ത്യയെ നിങ്ങൾ നോക്കൂ, പക്ഷേ അവരുടെ കളിക്കാർക്ക് ലോകമെമ്പാടും കളിക്കുന്ന താരങ്ങളുടെ അനുഭവം ഇല്ല, ” സമി പറഞ്ഞു.
“അലക്‌സ് ഹെയ്‌ൽസ്, ക്രിസ് ജോർദാൻ, ബിഗ് ബാഷിൽ കളിക്കുന്നവരെ പോലെയുള്ളവരെ നിങ്ങൾ നോക്കൂ ഓസ്‌ട്രേലിയയിൽ അവർ മികവ് കാട്ടിയത് യാദൃശ്ചികമല്ല. ”
“ഏറ്റവും സമ്പൂർണ്ണ ടീമായിരുന്നു ഇംഗ്ലണ്ട്, അവർ മികച്ച ചാമ്പ്യന്മാരാണ്. അവരുടെ എല്ലാ സമ്മർദ്ദ മത്സരങ്ങളിലും മികച്ച ഓൾറൗണ്ട് ടീം തങ്ങളാണെന്ന് അവർ കാണിച്ചു. ഇംഗ്ലണ്ടിന് എല്ലായ്‌പ്പോഴും ആവശ്യമായ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിഞ്ഞു. പെര്‍ത്തില്‍ അഫ്ഗാനിസ്താനെതിരയാണെങ്കിലും പിന്നീട് ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരേയാണെങ്കിലും ആവശ്യമായ സമയത്ത് ടെംപോ ഉയര്‍ത്താന്‍ ഇംഗ്ലണ്ടിനു സാധിച്ചു ”സമി കൂട്ടിചേര്‍ത്തു.