ക്രിക്കറ്റ് പ്രേമികൾ എല്ലാം തന്നെ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന വെസ്റ്റ് ഇൻഡീസ് ടീമിന്റെ ഇന്ത്യൻ പര്യടനം അടുത്ത മാസം ആരംഭിക്കാനിരിക്കെ എല്ലാ ശ്രദ്ധയും ഇപ്പോൾ വിൻഡീസ് സ്‌ക്വാഡിലേക്കാണ്. വിൻഡീസ് ക്യാമ്പിൽ തർക്കങ്ങളും നായകനായ കിറോൺ പൊള്ളാർഡും ചില താരങ്ങളും തമ്മിൽ വാക്തർക്കവും സജീവമാണ് എന്നുള്ള വാർത്തകൾക്കിടയിൽ ഈ വരുന്ന ഇന്ത്യക്ക് എതിരായ ഏകദിന, ടി :20 പരമ്പരകളിൽ വിൻഡീസ് ടീമിന്റെ സാധ്യതകളെ കുറിച്ച് പറയുകയാണ് മുൻ വെസ്റ്റ് ഇൻഡീസ് നായകനായ ഡാരൻ സമി.ഫെബ്രുവരി ആറിനാണ് ലിമിറ്റെഡ് ഓവർ പരമ്പരക്ക് തുടക്കം കുറിക്കുന്നത്.
ഇംഗ്ലണ്ട് എതിരായ ടി :20 പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്ത വെസ്റ്റ് ഇൻഡീസ് ടീം ആത്മവിശ്വാസത്തിലാണ് എത്തുന്നത് എങ്കിൽ സൗത്താഫ്രിക്കക്ക് മുൻപിൽ ടെസ്റ്റ്, ഏകദിന പരമ്പരകൾ തോറ്റ ശേഷമാണ് ഇന്ത്യൻ സംഘത്തിന്റെ വരവ്.” ഇത്തവണ വെസ്റ്റ് ഇന്ത്യസീന് നേട്ടങ്ങൾ കരസ്ഥമാക്കാനായി കഴിയും എന്നാണ് എന്റെ പ്രതീക്ഷ.ഇന്ത്യയിൽ ഏറെ കാലമായി കളിച്ചുള്ള അനുഭവം വെസ്റ്റ് ഇൻഡീസ് ടീമിലെ അനവധി താരങ്ങൾക്കുന്നുണ്ട്.ഇന്ത്യയില്‍ വളരെ ഏറെക്കാലമായി കളിച്ചുള്ള അനുഭവവും കൂടാതെ സാഹചര്യങ്ങള്‍ എല്ലാം നന്നായി അറിയുന്നതുമായ പൊള്ളാര്‍ഡിന് ഈ പരമ്പര നേടാൻ കഴിയുമെന്നാണ് എന്റെ പ്രതീക്ഷ.”ഡാരൻ സമ്മി വാചാലനായി.
“ഇക്കഴിഞ്ഞ മാസം ഇംഗ്ലണ്ടിന് എതിരായ ലിമിറ്റെഡ് ഓവർ പരമ്പരയിൽ അനേകം താരങ്ങൾ തിളങ്ങിയിരുന്നു.ഈ ടി :20 പരമ്പരയിൽ അടക്കം മികച്ച ചില താരങ്ങളെ ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ മികച്ച പ്രകടനം ഇന്ത്യയിലും വരുന്ന സാഹചര്യത്തിൽ കാഴ്ചവെക്കാനായി സാധിക്കുമെന്നാണ് വിശ്വസിക്കുന്നത് ” ഡാരൻ സമ്മി അഭിപ്രായം വിശദമാക്കി.
ഇന്ത്യൻ ഏകദിന സ്ക്വാഡ് :രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്‌വാദ്, ശിഖർ ധവാൻ, വിരാട് കോഹ്‌ലി, സൂര്യ കുമാർ യാദവ്, ശ്രേയസ് അയ്യർ,ദീപക് ചാഹർ, ഷാർദുൽ താക്കൂർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്‌നോയ്, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ, ആവേശ് ഖാൻ,ദീപക് ഹൂഡ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ),
ഇന്ത്യൻ ടി:20 ടീം സ്ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), കെ എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ഇഷാൻ കിഷൻ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, സൂര്യ കുമാർ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), വെങ്കിടേഷ് അയ്യർ, ,ഭുവനേശ്വർ കുമാർ, ആവേശ് ഖാൻ, ഹർഷൽ പട്ടേൽ,ദീപക് ചാഹർ, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, അക്സർ പട്ടേൽ, യുസ്വേന്ദ്ര ചാഹൽ, വാഷിംഗ്ടൺ സുന്ദർ, മുഹമ്മദ് സിറാജ്