അവർ ഫോമിൽ എത്തിയിലെങ്കിൽ ഇന്ത്യക്ക് ഏഷ്യകപ്പിലെ അവസ്ഥ ആയിരിക്കും. ഇന്ത്യക്ക് മുന്നറിയിപ്പുമായി മുൻ പാക് താരം ഡാനിഷ് കനേരിയ

images 17 1

കഴിഞ്ഞ തവണത്തെ ഏഷ്യകപ്പ് ചാമ്പ്യന്മാരായ ഇന്ത്യൻ ടീം ഇത്തവണ ടൂർണമെൻ്റിന് ഇറങ്ങിയത് കിരീടം നിലനിർത്തും എന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ആരാധകരെ നിരാശയിലാക്കി ഇന്ത്യ ഫൈനൽ കാണാതെ സൂപ്പർ ഫോറിൽ പുറത്തായി.ഗ്രൂപ്പ് ഘട്ടത്തിൽ രണ്ട് ടീമുകളെയും തോൽപ്പിച്ച് സൂപ്പർ ഫോറിൽ കടന്ന ഇന്ത്യ പാകിസ്താനോടും, ശ്രിലങ്കയോടും തോറ്റ് ടൂർണമെൻ്റിൽ നിന്നും പുറത്താവുകയായിരുന്നു.


ഏഷ്യകപ്പിന് ഉണ്ടായിരുന്ന ഭൂരിഭാഗം കളിക്കാരെയും അടുത്ത മാസം ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സ്ഥാനം നേടിയിട്ടുണ്ട്. ഇപ്പോഴിതാ ഇങനെ ഒരു ടീം പ്രഖ്യാപനത്തിനെതിരെ രൂക്ഷമായി വിമർശച്ചു കൊണ്ട് രംത്തുവന്നിരിക്കുന്നത് മുൻ പാക് താരം ഡാനിഷ് കനേരിയ. ഇന്ത്യൻ ഓപ്പണർമാരായ നായകൻ രോഹിത് ശർമയും രാഹുലും റൺസ് അടിച്ച് കൂട്ടിയിലെങ്കിൽ ഏഷ്യകപ്പിലെ അതേ അവസ്ഥ ആയിരിക്കും ഇന്ത്യക്ക് എന്നും അദ്ധേഹം മുന്നറിയിപ്പ് നൽകി.

images 3 2


പരിക്കുമൂലം ഏഷ്യകപ്പ് ടീമിൽ ഉണ്ടാകാതിരുന്ന ജസ്പ്രിത് ബുംറയും, ഹർഷൽ പട്ടേലും ഇന്ത്യൻ പേസ് ആക്രമണം ശക്തമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഐ.പി.എല്ലിൽ വേഗത കൊണ്ട് ഞെട്ടിച്ച ഉമ്രാൻ മാലിക്കിനെ റിസർവ്വ് ടീമിൽ എങ്കിലും ഉൾപ്പെടുത്താമായിരുന്നെന്നും തൻ്റെ യൂട്യൂബ് ചാനലിലൂടെ മുൻ പാക് താരം അഭിപ്രായപ്പെട്ടു. ഉമ്രാൻ മാലിക്കിനെ ടീമിൽ ഉൾപ്പെടുത്തിയിരുന്നെങ്കിൽ നെറ്റ്സിൽ വേഗത കൂടിയ പന്തുകളെ പരിശീലിക്കാൻ ഇന്ത്യൻ ബാറ്റർമാർക്ക് സഹായകമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

Read Also -  ടെസ്റ്റ്‌ സ്റ്റൈലിൽ കോഹ്ലിയുടെ "ഇഴച്ചിൽ ഇന്നിങ്സ്". 43 പന്തുകളിൽ 51 റൺസ്. കളി മറന്നോ കിങ് ?
images 13 2


വിരാട് കോഹ്ലി ഫോമിലേക്ക് മടങ്ങി എത്തിയത് ഇന്ത്യൻ ആരാധകർക്ക് ആശ്വാസകരമാകുന്ന കാര്യമാണ്.അതേപോലെ തന്നെ ഓപ്പണർമാരായ രോഹിതും രാഹുലും ഫോമിലേക്ക് തിരികെ എത്തിയാൽ ഇന്ത്യക്ക് മികച്ച മുതൽക്കൂട്ടാകും.എന്ത് തന്നെ ആയാലും കഴിഞ്ഞ ലോകകപ്പിലെയും ഏഷ്യകപ്പിലെയും ദയനീയ പ്രകടനം പുറത്തെടുക്കാതെ മികച്ച പ്രകടനം കാഴ്ചവച്ച് ലോക കിരീടം ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് എല്ലാ ഇന്ത്യൻ ആരാധകരുടെയും പ്രതീക്ഷ.

Scroll to Top