സഞ്ജു എന്ത് തെറ്റാണ് ചെയ്തത്? ഞാൻ ആയിരുന്നെങ്കിൽ പന്തിനെ ടീമിൽ നിന്നും ഒഴിവാക്കി സഞ്ജുവിനെ ടീമിലെടുത്തേനെ! പിന്തുണയുമായി മുൻ പാക് താരം.

കഴിഞ്ഞ ദിവസമായിരുന്നു അടുത്തമാസം ഓസ്ട്രേലിയയിൽ വച്ച് നടക്കുന്ന ട്വൻ്റി ട്വൻ്റി ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ ബിസി.സി.ഐ പ്രഖ്യാപിച്ചത്. ടീമിൽ നിന്നും മികച്ച ഫോമിൽ കളിക്കുന്ന സഞ്ജുവിനെ തഴഞതിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ ബി.സി.സി.ഐക്കും സെലക്ഷൻ കമ്മിറ്റിക്കുമെതിരെ ആരാധകരുടെ വലിയ വിമർശനങ്ങൾ ഉയരുകയാണ്. ഇപ്പോഴിതാ ടീമിൽ നിന്നും സഞ്ജുവിനെ ഒഴിവാക്കിയ ഇന്ത്യയുടെ തീരുമാനത്തെ കുറ്റപ്പെടുത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ താരം ഡാനിഷ് കനേരിയ.

സെലക്ടർ താനായിരുന്നെങ്കിൽ സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്തിയേനെ എന്നും, പന്തിനെ പുറത്താക്കിയേനെ മുൻ പാക് താരം തുറന്നടിച്ചു. കരിയറിന്റെ ആദ്യകാലങ്ങളിൽ ലഭിച്ച അവസരങ്ങൾ പാഴാക്കി കളഞ്ഞവൻ എന്ന് ആരാധകർ കുറ്റപ്പെടുത്തിയ സഞ്ജു സമീപകാലങ്ങളിൽ ലഭിച്ച അവസരങ്ങൾ എല്ലാം മികച്ച രീതിയിൽ ഉപയോഗിച്ചിരുന്നു. എന്നിട്ടും സഞ്ജുവിന് പകരം ടീമിൽ ഉൾപ്പെടുത്തിയത് മോശം ഫോമിലുള്ള പന്തിനെയാണ്. പാക്കിസ്ഥാൻ മുൻ താരം ഡാനിഷ് കനേരിയയുടെ വാക്കുകൾ വായിക്കാം..

images 8 1


“സഞ്ജു സാംസണിനെപ്പോലെയൊരു താരത്തോടു ചെയ്തത് അനീതിയാണ്. ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് അദ്ദേഹം പരിഗണിക്കപ്പെടേണ്ടതായിരുന്നു. ടീമില്‍ സ്ഥാനം നിഷേധിക്കപ്പെടാന്‍ സഞ്ജു എന്തു തെറ്റാണ് ചെയ്തത്? ലോകകപ്പില്‍ നിന്നു മാത്രമല്ല ഓസ്‌ട്രേലിയ, സൗത്താഫ്രിക്ക എന്നിവരുമായുള്ള ടി20 പരമ്പരകളില്‍ നിന്നും അദ്ദേഹം തഴയപ്പെട്ടു. ഞാനായിരുന്നെങ്കില്‍ റിഷഭ് പന്തിനു പകരം സഞ്ജുവിനെ ടീമിലെടുക്കുമായിരുന്നു.”- പാക് മുൻ താരം പറഞ്ഞു.

images 9 1

ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ ടീമിൽ പേസർ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്താത്തതിലും തൻ്റെ അഭിപ്രായം ഡാനിഷ് കനേരിയ വ്യക്തമാക്കി. ടീമിൽ ഉമ്രാൻ മാലിക്കിനെ ഉൾപ്പെടുത്തണമായിരുന്നു എന്നും, സ്റ്റാൻഡ് ബൈ താരങ്ങളിൽ ഒരാളായി ഉമ്രാൻ മാലിക്കിനെ ഇന്ത്യക്ക് പരിഗണിക്കാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഉമ്രാൻ മാലിക്കിനെ വച്ച് ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്സിൽ പരിശീലനം നടത്താൻ കഴിയുമായിരുന്നു എന്നും മുൻ പാക് താരം അഭിപ്രായപ്പെട്ടു.

Previous articleകോടികളുടെ മോഹങ്ങളില്ലാ. ടി20 ലീഗ് ഉപേക്ഷിക്കാന്‍ ഒരുങ്ങി സ്മൃതി മന്ദാന
Next articleഏഷ്യാകപ്പ് കിരീടം നേടിയത് അവരെ കണ്ടുപഠിച്ചാണ്. കിരീടനേട്ടത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി നായകൻ ഷനക.