സമകാലിക ക്രിക്കറ്റിൽ 20-20യിൽ ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനമാണ് സൂര്യ കുമാർ യാദവ് കാഴ്ചവെക്കുന്നത്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനമായിരുന്നു താരം പുറത്തെടുത്തത്. ആദ്യ മത്സരത്തിൽ ശോഭിക്കാൻ സാധിക്കാതിരുന്ന താരം രണ്ടാമത്തെ മത്സരത്തിൽ അർദ്ധ സെഞ്ച്വറിയും മൂന്നാമത്തെ മത്സരത്തിൽ തന്റെ കരിയറിലെ മൂന്നാമത്തെ സെഞ്ച്വറിയും നേടിയാണ് പരമ്പര അവസാനിപ്പിച്ചത്.
51 പന്തുകളിൽ നിന്നും 112 റൺസ് എടുത്താണ് താരം തിളങ്ങിയത്. ഇപ്പോഴിതാ താരത്തെ പുകഴ്ത്തിക്കൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് മുൻ പാക്കിസ്ഥാൻ താരം ഡാനിഷ് കനേരിയ. നിലവിലെ ക്രിക്കറ്റിലെ യൂണിവേഴ്സ് ബോസ് സൂര്യ കുമാർ യാദവ് ആണെന്നാണ് മുൻ പാക് താരം പറഞ്ഞത്.”സൂര്യകുമാർ യാദവ് ക്രിക്കറ്റിലെ പുതിയ യൂണിവേഴ്സ് ബോസ് ആണ്. അദ്ദേഹത്തിൻ്റെ നിഴൽ മാത്രമാണ് ക്രിസ് ഗെയിലും, എ.ബി ഡിവില്ലിയേഴ്സും.
മറ്റൊരാൾക്കും ആവർത്തിക്കാൻ കഴിയാത്ത ഒന്നാണ് ശ്രീലങ്കക്കെതിരായ സൂര്യകുമാർ യാദവിന്റെ ബാറ്റിംഗ് പ്രകടനം.ഗെയ്ലിനേയും ഡിവില്ലിയേഴ്സിനെയും കുറിച്ച് എല്ലാം പറയാം. പക്ഷേ അവർ ഒന്നും സൂര്യയുടെ പ്രകടനത്തിന് മുന്നിൽ ഒന്നുമല്ല എന്ന് തോന്നും. ആരെയും ആകർഷിക്കുന്ന ഒന്നാണ് ബാറ്റിങ്ങിനായി ക്രീസിൽ എത്തുമ്പോൾ ഉള്ള സൂര്യ കുമാർ യാദവിന്റെ മനോഭാവം. അദ്ദേഹത്തിൻ്റെ രീതി ക്രീസിൽ എത്തിയാൽ പിന്നെ അടിച്ച് കളിക്കുക എന്നാണ്. താരത്തിന് പരിധികളില്ല.
ഇരുകൈയും നീട്ടിയാണ് വൈകി തുടങ്ങിയ അദ്ദേഹത്തിൻ്റെ കരിയർ സ്വീകരിച്ചത്. പരിശീലനത്തിൽ കഠിനാധ്വാനം ചെയ്ത് അത് ഗ്രൗണ്ടിലും ആവർത്തിക്കുകയാണ്. പ്രത്യേക അഴകാണ് സൂര്യയുടെ കളി കാണുവാൻ.”-അദ്ദേഹം പറഞ്ഞു. തൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡാനിഷ് കനേരിയ ഇത്തരം അഭിപ്രായം രേഖപ്പെടുത്തിയത്.