ഡെയ്ല്‍ സ്റ്റെയ്നെ ബുദ്ധിമുട്ടിച്ച ബാറ്റര്‍ ഈ ഇന്ത്യന്‍ താരം. സൗത്താഫ്രിക്കന്‍ താരം വെളിപ്പെടുത്തുന്നു.

dale steyn oct 1

ലോകക്രിക്കറ്റിലെ അവിസ്മരണീയ ബൗളറായിരുന്നു സൗത്താഫ്രിക്കന്‍ താരം ഡെയ്ല്‍ സ്റ്റെയ്ന്‍. തന്‍റെ തകര്‍പ്പന്‍ കരിയറില്‍ നിരവധി ഇതിഹാസങ്ങള്‍ക്കെതിരെ പന്തെറിഞ്ഞട്ടുണ്ട്. ഇപ്പോഴിതാ തന്നെ ബുദ്ധിമുട്ടിച്ച ബാറ്ററുടെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഈ മുന്‍ സൗത്താഫ്രിക്കന്‍ പേസര്‍. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ പേരാണ് ഡെയ്ല്‍ സ്റ്റെയ്ന്‍ പറഞ്ഞത്.

സ്റ്റാര്‍ സ്പോര്‍ട്ട്സിന്‍റെ അഭിമുഖത്തിലാണ് രോഹിത് ശര്‍മ്മ ഇക്കാര്യം പറഞ്ഞത്. ” ടീമിനെ മുന്നില്‍ നിന്നും നയിക്കുന്ന ഒരു മികച്ച ബാറ്ററാണ് രോഹിത്. അദ്ദേഹത്തിനെതിരെ ബൗള്‍ ചെയ്യാന്‍ എനിക്ക് എപ്പോഴും ബുദ്ധിമുട്ടായിരുന്നു. ” സ്റ്റെയ്ന്‍ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുന്‍പ് ഡെയ്ല്‍ സ്റ്റെയ്നാണ് തന്നെ ബുദ്ധിമുട്ടിച്ച ബൗളര്‍ എന്ന് രോഹിത് ശര്‍മ്മ പറഞ്ഞിരുന്നു. “എന്നെ എപ്പോഴെങ്കിലും വെല്ലുവിളിച്ചിട്ടുള്ള ഒരു ബൗളർ ഉണ്ടെങ്കില്‍ അത് സ്റ്റെയനാണ്. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞാൻ ആസ്വദിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ക്ലാസ് കളിക്കാരനാണ്, എല്ലാ കഴിവുകളും ലഭിച്ചു, ഇതാണ് അയാൾക്ക് ഒരു ബൗൺസ് നഷ്ടപ്പെടുത്താത്തതും വളരെ വേഗത്തിൽ സ്വിംഗ് ചെയ്യാൻ കഴിയുന്നതും. 140+ വേഗതയില്‍ സ്വിംഗ് ചെയ്യാൻ കഴിയുന്ന താരങ്ങള്‍ വളരെ കുറവാണ്, സ്ഥിരതയോടെ അത് ചെയ്യാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നാണ് ഞാൻ കരുതുന്നത്, ”രോഹിത് ഒരഭിമുഖത്തില്‍ പറഞ്ഞു.

Read Also -  ഏഷ്യകപ്പിൽ പാകിസ്ഥാനെ തുരത്തി ഇന്ത്യൻ വനിതകൾ. മന്ദന - ഷഫാലി ഷോയിൽ 7 വിക്കറ്റ് വിജയം.

രോഹിത് ശര്‍മ്മക്കെതിരെ മികച്ച റെക്കോഡാണ് സ്റ്റെയ്ന്‍ ഉള്ളത്. എല്ലാ ഫോര്‍മാറ്റിലും രോഹിത് ശര്‍മ്മയെ അടക്കി നിര്‍ത്താന്‍ സ്റ്റെയ്ന് സാധിച്ചട്ടുണ്ട്. ടെസ്റ്റില്‍ 41 പന്തുകള്‍ സ്റ്റെയ്നെതിരെ നേരിട്ടപ്പോള്‍ 17 റണ്‍സ് മാത്രമാണ് നേടിയത്. ഒരു തവണ പുറത്താവുകയും ചെയ്തു.

ഏകദിനത്തില്‍ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നേടാന്‍ സാധിച്ചട്ടില്ലെങ്കിലും 117 പന്തുകളില്‍ നിന്നും 74 റണ്‍സ് മാത്രമാണ് രോഹിത് നേടിയത്. ടി20 യില്‍ 50 പന്തില്‍ 44 റണ്‍സ് മാത്രമാണ് രോഹിത് ശര്‍മ്മയുടെ സമ്പാദ്യം.

Scroll to Top