കൊല്‍ക്കത്താ നൈറ്റ് റൈഡേഴ്സിനെതിരെയുള്ള പോരാട്ടത്തില്‍ തകര്‍പ്പന്‍ ബോളിംഗുമായി യുവതാരം ഉമ്രാന്‍ മാലിക്ക് ഏറെ ശ്രദ്ദ നേടിയിരുന്നു. കൊല്‍ക്കത്താ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരെ പുറത്താക്കിയത് തകര്‍പ്പന്‍ ഒരു യോര്‍ക്കറിലൂടെയായിരുന്നു. ആ വിക്കറ്റ് നേടിയതിനു ശേഷം ഹൈദരബാദ് കോച്ചുമാരായ ഡേല്‍ സ്റ്റെയ്നും മുത്തയ മുരളീധരനും ചേര്‍ന്നു സെലിബ്രേഷന്‍ നടത്തുന്നുണ്ടായിരുന്നു. ഒരു കുട്ടിയെപ്പോലെ എന്തുകൊണ്ടാണ് ആ വിക്കറ്റിനു ശേഷം ആഘോഷിച്ചത് എന്ന് വെളിപ്പെടുത്തുകയാണ് മുന്‍ സൗത്താഫ്രിക്കന്‍ പേസറായ ഡേല്‍ സ്റ്റെയ്ന്‍.
”ക്രീസില്‍ ചലിച്ചുകൊണ്ടിരുന്ന ശ്രേയസ്സിനെതിരെ യോര്‍ക്കര്‍ എറിയാന്‍ നിര്‍ദ്ദേശിച്ചത് മുരളിയായിരുന്നു. എന്നാല്‍ ഞാനും മൂഡിയും അതിനെ എതിര്‍ത്തു. എങ്ങാനും യോര്‍ക്കര്‍ പിഴച്ചാല്‍ ബൗളറുടെ തലയ്ക്ക് മുകളിലൂടെ പന്ത് പറക്കും. എന്നാല്‍ മുരളി പറഞ്ഞത് ശരിയായി. മാലിക്ക് ഒരു യോര്‍ക്കര്‍ എറിഞ്ഞ് സ്റ്റംപ് പിഴുതു. ഒരു സ്പിന്‍ കോച്ച് എത്രയും സൂപ്പര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. ഞാനപ്പോള്‍ എന്താണ് ചെയ്യേണ്ടത് ” വിക്കറ്റ് ആഘോഷത്തിനുള്ള കാരണം സ്റ്റെയ്ന്‍ വെളിപ്പെടുത്തി.
മത്സരത്തിന്‍റെ പത്താം ഓവറിലായിരുന്നു സംഭവം. ക്രീസില്‍ നിരന്തരം ചലിച്ചുകൊണ്ടിരുന്ന ശ്രേയസ്സിനെതിരെ ഒരു പെര്‍ഫക്റ്റര്‍ യോര്‍ക്കര്‍ എറിഞ്ഞു. അതിവേത്തില്‍ എത്തിയ പന്തില്‍ ബാറ്റ് വച്ച് പ്രതിരോധിക്കാന്‍ ക്യാപ്റ്റനു സാധിച്ചില്ലാ.
മത്സരത്തില്‍ കൊല്‍ക്കത്ത ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യം ഹൈദരബാദ് 17.5 ഓവറില്‍ മറികടന്നു. വിജയത്തോടെ ഹൈദരബാദിനു 6 പോയിന്‍റായി. പഞ്ചാബിനെതിരെയാണ് അടുത്ത മത്സരം.