ജാമിസൺ വളരുവാൻ കാരണം കോഹ്ലി : ചർച്ചയായി സ്‌റ്റെയ്‌ൻ പറഞ്ഞ വാക്കുകൾ

IMG 20210619 215006

ക്രിക്കറ്റ്‌ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ ഇപ്പോൾ സതാംപ്ടണിലെ ക്രിക്കറ്റ്‌ സ്റ്റേഡിയത്തിൽ പുരോഗമിക്കുന്ന പ്രഥമ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലാണ്. ആധുനിക ക്രിക്കറ്റിലെ തുല്യ ശക്തികൾ ഏറ്റുമുട്ടുമ്പോൾ പോരാട്ടം കനക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാൽ ആദ്യ ദിനം മഴ കാരണം മത്സരം പൂർണ്ണമായി നടന്നില്ലയെങ്കിലും രണ്ടാം ദിനം ടോസ് നേടിയ കിവീസ് നായകൻ കെയ്ൻ വില്യംസൺ ഇന്ത്യൻ ടീമിന്റെ ബാറ്റിംഗിന് അയച്ചു.217 റൺസെന്ന കുഞ്ഞൻ ടോട്ടലിൽ ഒതുങ്ങിയ ഇന്ത്യൻ ടീമിന്റെ എല്ലാ പ്രതീക്ഷകളും ഇപ്പോൾ ബൗളിംഗ് നിരയുടെ പ്രകടനത്തിലാണ്.

എന്നാൽ ഇപ്പോൾ ക്രിക്കറ്റ്‌ ലോകത്ത് ഏറെ ചർച്ചയായി മാറുന്നത് കിവീസ് ഫാസ്റ്റ് ബൗളർ ജാമിസന്റെ പ്രകടനമാണ് കരിയറിലെ ഏറ്റവും മികച്ച ഫോമിൽ തുടരുന്ന താരം ഇന്ത്യക്ക് എതിരായ ഫൈനലിലും അഞ്ച് വിക്കറ്റ് വീഴ്ത്തി തന്റെ മികവ് തെളിയിച്ചു. കേവലം എട്ട് ടെസ്റ്റുകളിൽ നിന്നായി 44 വിക്കറ്റ് വീഴ്ത്തിയ താരത്തെ കുറിച്ച് ഇപ്പോൾ വാചലനാവുകയാണ് സൗത്താഫ്രിക്കൻ ഇതിഹാസ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്‌റ്റെയ്‌ൻ.ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ഭാഗമായി കളിച്ചത് ജാമിസന്റെ ക്രിക്കറ്റ്‌ കരിയറിൽ ഏറെ മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞ സ്‌റ്റെയ്‌ൻ താരം ലോകത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറായി വളരാം എന്നും പ്രവചനം നടത്തി.

See also  അവസാന നിമിഷം ശക്തമായ തിരിച്ചുവരവ് നടത്തി കേരളം. ആന്ധ്രയെ വിറപ്പിച്ച് ആദ്യ ദിവസം മേൽക്കൈ

“എന്റെ അഭിപ്രായത്തിൽ ഇത്തവണ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിൽ കളിക്കുവാൻ കഴിഞ്ഞത് ജാമിസൺ ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുക്കുവാനുള്ള ഒരു പ്രധാന കാരണമായിട്ടുണ്ട്.ഐപിഎല്ലിലെ ഒരു മത്സരം പോലും കളിച്ചാൽ അത് ഏത് താരത്തിന്റെയും ആത്മവിശ്വാസത്തിൽ വലിയ സ്വാധീനം കൊണ്ടുവരും. ഗ്ലെൻ മാക്സ്വെൽ, ഡിവില്ലേഴ്‌സ്, വിരാട് കോഹ്ലി ഇവർക്കെല്ലാം ഒരു ടീമിൽ കളിച്ചാൽ ഏറെ ആത്മവിശ്വാസവും ഒപ്പം അനവധി കാര്യങ്ങളും നാം പഠിക്കും “സ്‌റ്റെയ്‌ൻ വാചാലനായി.2020 സീസൺ വരെ താരം ബാംഗ്ലൂർ ടീമിൽ കളിച്ചിരുന്നു.

Scroll to Top