അര്‍ദ്ധസെഞ്ചുറിയുമായി സ്മൃതി മന്ദാന ; പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വനിതകളുടെ ടി20 മത്സരത്തില്‍ പാക്കിസ്ഥാനെ ഇന്ത്യ പരാജയപ്പെടുത്തി. പാക്കിസ്ഥാന്‍ വനിതകള്‍ ഉയര്‍ത്തിയ 100 റണ്‍സ് വിജയലക്ഷ്യം 38 പന്തുകള്‍ ബാക്കി നില്‍ക്കേ 2 വിക്കറ്റ് നഷ്ടത്തില്‍ പൂര്‍ത്തികരിച്ചു.അര്‍ദ്ധസെഞ്ചുറി നേടിയ സ്മൃതി മന്ദാനയാണ് ഇന്ത്യന്‍ ചേസ് എളുപ്പമാക്കിയത്. 2 മത്സരങ്ങളില്‍ നിന്നും 2 പോയിന്‍റുമായി ഇന്ത്യയാണ് ഗ്രൂപ്പ് A യില്‍ ഒന്നാമത്. ബാര്‍ബഡോസ്, ഓസ്ട്രേലിയ എന്നിവര്‍ക്കും 2 പോയിന്‍റാണെങ്കിലും നെറ്റ് റണ്‍ റേറ്റില്‍ (1.165) ഒന്നാമത് എത്തി. ഗ്രൂപ്പില്‍ മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ സെമിഫൈനലിലേക്ക് യോഗ്യത നേടും

മഴ കാരണം 18 ഓവര്‍ ആക്കി ചുരുക്കിയ മത്സരത്തില്‍ പാക്കിസ്ഥാന്‍ 99 റണ്‍സിനു ഓള്‍ ഔട്ടായി. ടോസ് നേടിയ പാക്കിസ്ഥാന്‍ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇറാം ജാവേദിനെ രണ്ടാം ഓവറില്‍ തന്നെ മേഖ്ന സിങ്ങ് പുറത്താക്കുമ്പോള്‍ പാക്കിസ്ഥാന്‍ സ്കോര്‍ ബോര്‍ഡില്‍ റണ്‍സ് ഒന്നും പിറന്നില്ലായിരുന്നു. പിന്നീട് ഒത്തു ചേര്‍ന്ന ക്യാപ്റ്റന്‍ ബിസ്മ മഷ്റൂഫും (17) മൂനീബ അലി (32) എന്നിവര്‍ ചേര്‍ന്ന് പാക്കിസ്ഥാനെ 50 ലെത്തിച്ചു. ക്യാപ്റ്റന്‍റെ വിക്കറ്റ് നഷ്ടമായത്തോടെ കൂട്ട തകര്‍ച്ച ആരംഭിച്ചു.

FY 2rzbaAAEvHn

1 വിക്കറ്റ് നഷ്ടത്തില്‍ 50 എന്ന നിലയില്‍ നിന്നും പിന്നീട് 9 വിക്കറ്റുകള്‍ 49 റണ്‍ എടുക്കുന്നതിനിടെ നഷ്ടമായി. ഇന്ത്യക്കായി സ്നേഹ് റാണ, രാധാ യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ഷഫാലി വെര്‍മ്മ, മേഖ്ന സിങ്ങ്, രേണുക സിങ്ങ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

343453

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ആദ്യ വിക്കറ്റില്‍ ഷഫാലി വെര്‍മ്മയും സ്മൃതി മന്ദാനയും ചേര്‍ന്ന് 5.5 ഓവറില്‍ 61 റണ്‍സാണ് കൂട്ടിചേര്‍ത്തു. 9 പന്തില്‍ 2 ഫോറും 1 സിക്സും ഉള്‍പ്പെടെ 16 റണ്‍സ് നേടിയ ഷഫാലി വര്‍മ്മയാണ് പുറത്തായത്.

FY yw1CXgAAyUnn

മറുവശത്ത് അനായാസം പാക്ക് ബോളര്‍മാരെ നേരിട്ട സ്മൃതി മന്ദാന 31 ബോളില്‍ ഫിഫ്റ്റി നേടി. ഇന്ത്യ വിജയ റണ്‍ നേടുമ്പോഴും ക്രീസില്‍ സൃമിതി മന്ദാന ഉണ്ടായിരുന്നു. 42 പന്തില്‍ 8 ഫോറും 3 സിക്സുമായി 63 റണ്‍സാണ് സ്മൃതി നേടിയത്. 14 റണ്‍സ് നേടിയ മേഖ്നയാണ് പുറത്തായ മറ്റൊരു താരം. ജെമീമ റോഡ്രിഗസ് 2 റണ്‍ നേടി പുറത്താകതെ നിന്നു.

Previous articleഏഷ്യാ കപ്പ് സ്ക്വാഡ് തന്നെ ടി20 ലോകകപ്പ് കളിക്കും ; സഞ്ചുവിന് അവസരം ലഭിക്കുമോ ?
Next articleകോഹ്ലി വരണമായിരുന്നു. സഞ്ചു സാംസണിനു സമ്മര്‍ദമില്ലാതെ കളിക്കാം ; ഡാനിഷ് കനേരിയ