ഹിമാലയന്‍ ലക്ഷ്യത്തിനു മുന്നില്‍ ശ്രീലങ്ക പൊരുതി വീണു. ദക്ഷിണാഫ്രികക്ക് 102 റണ്‍സ് വിജയം.

2023 ഏകദിന ലോകകപ്പിലെ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കക്ക് വിജയം. 429 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക 44.5 ഓവറില്‍ 326 റണ്‍സില്‍ പുറത്തായി. 102 റണ്‍സിന്‍റെ വിജയമാണ് സൗത്താഫ്രിക്ക നേടിയത്.

തുടക്കത്തില്‍ കുശാല്‍ മെന്‍ഡിസും (42 പന്തില്‍ 76) പിന്നീട് അസലങ്കയും (65 പന്തില്‍ 79) ഷനകയും (62 പന്തില്‍ 68) വിജയത്തിനായി പൊരുതിയെങ്കിലും സൗത്താഫ്രിക്കയുടെ ഹിമാലയന്‍ ലക്ഷ്യത്തില്‍ എത്താന്‍ സാധിച്ചില്ലാ. ദക്ഷിണാഫ്രിക്കകായി കോട്ട്സെ 3 വിക്കറ്റ് വീഴ്ത്തി. യാന്‍സന്‍, റബാഡ, കേശവ് മഹാരാജ് എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.

മുൻപ് ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി തകർപ്പൻ ബാറ്റിംഗ് പ്രകടനമായിരുന്നു മുൻനിര കാഴ്ചവെച്ചത്. ഓപ്പണർ ഡി കോക്ക് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 84 പന്തുകളിൽ 100 റൺസ് സ്വന്തമാക്കി. വാൻ ഡർ ഡെസൻ 110 പന്തുകളിൽ 108 റൺസ് നേടി.

എയ്ഡൻ മാക്രത്തിന്റെ അതിവേഗ സെഞ്ചുറി കൂടിയായതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ റെക്കോർഡ് സ്കോർ സ്വന്തമാക്കുകയായിരുന്നു. 54 പന്തുകളിൽ നിന്ന് 106 റൺസാണ് മാക്രം നേടിയത്. ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറുകളിൽ 428 റൺസാണ് വാരിക്കൂട്ടിയത്

Previous articleഅടിയോടടി. ദക്ഷിണാഫ്രിക്കയെ കറക്കി മെൻഡിസിന്റെ സിക്സർ മഴ. 25 പന്തിൽ അർധസെഞ്ച്വറി.
Next articleലോകകപ്പ് കിട്ടണമെങ്കിൽ അവൻ മികവ് പുലർത്തണം. അവനെപ്പോലെ അവൻ മാത്രം. ചോപ്ര പറയുന്നു.